Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഎഴുത്തംപാറ പാലം...

എഴുത്തംപാറ പാലം നിർമാണം നാടിന്റെ പ്രതീക്ഷയാകുന്നു

text_fields
bookmark_border
എഴുത്തംപാറ പാലം നിർമാണം നാടിന്റെ പ്രതീക്ഷയാകുന്നു
cancel
camera_alt

എ​ഴു​ത്തം​പാ​റ പാ​ലം നി​ർ​മി​ക്കു​ന്ന സ്ഥ​ലം

കാ​രാ​കു​ർ​ശി: എ​ഴു​ത്തം​പാ​റ പാ​ല​ത്തി​ന്റെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക്ക് സം​സ്ഥാ​ന മ​ന്ത്രി​സ​ഭ 12, 00,60,910 രൂ​പ​യു​ടെ ടെ​ൻ​ഡ​ർ അം​ഗീ​ക​രി​ച്ച​ത് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കും നാ​ടി​നും പ്ര​തീ​ക്ഷ​യാ​കു​ന്നു. നാ​ല് വ​ർ​ഷം നീ​ണ്ട കാ​ത്തി​രി​പ്പി​ന് ശേ​ഷ​മാ​ണ് പാ​ലം യാ​ഥാ​ർ​ഥ്യ​മാ​വു​ന്ന​തി​ന് വ​ഴി​തെ​ളി​യു​ന്ന​ത്. 2021ലാ​ണ് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് പാ​ല​ത്തി​ന്റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്.

ആ​റ് വ​ർ​ഷം മു​ൻ​പ് ന​ട​ന്ന പ്ര​ള​യ​ത്തി​ലാ​ണ് ചൂ​രി​യോ​ട് പു​ഴ​ക്ക് കു​റു​കെ​യു​ള്ള പാ​ലം ത​ക​ർ​ന്ന​ത്. ഇ​ത് കാ​ര​ണം പ​ള്ളി​ക്കു​റു​പ്പ്, കു​ണ്ടു​ക​ണ്ടം, അ​ര​പ്പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ലും പ​രി​സ​ര​ങ്ങ​ളി​ലു​മു​ള്ള 400ല​ധി​കം കു​ടും​ബ​ങ്ങ​ൾ വ​ർ​ഷ​ങ്ങ​ളാ​യി യാ​ത്രാ​ക്ലേ​ശം അ​നു​ഭ​വി​ക്കു​ക​യാ​ണ്. പാ​ലം വ​രു​ന്ന​തോ​ടെ കാ​രാ​കു​ർ​ശ്ശി, ത​ച്ച​മ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ​യും നി​ര​വ​ധി ഉ​ൾ​നാ​ട​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും താ​മ​സ​ക്കാ​ർ​ക്ക് അ​നു​ഗ്ര​ഹ​മാ​വും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:constructionbridgecountryhope
News Summary - The construction of the Ezhuthampara bridge is the hope of the country.
Next Story