Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightആ​ശ്വാ​സ​മാ​യി വേ​ന​ൽ...

ആ​ശ്വാ​സ​മാ​യി വേ​ന​ൽ മ​ഴ; പ​ച്ച​ക്ക​റി കൃ​ഷി​ക്ക് ഉ​ണ​ർ​വ്

text_fields
bookmark_border
ആ​ശ്വാ​സ​മാ​യി വേ​ന​ൽ മ​ഴ; പ​ച്ച​ക്ക​റി കൃ​ഷി​ക്ക് ഉ​ണ​ർ​വ്
cancel
camera_alt

വ​ട​വ​ന്നൂ​ർ പൂ​ന്തോ​ണി​യി​ൽ പാ​വ​ൽ വി​ത്തി​റ​ക്കി​യ പ​ന്ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന തൊ​ഴി​ലാ​ളി​ക​ൾ

പു​തു​ന​ഗ​രം: വേ​ന​ൽ​മ​ഴ സ​മൃ​ദ്ധ​മാ​യി ല​ഭി​ച്ച​തോ​ടെ പ​ച്ച​ക്ക​റി കൃ​ഷി​ക്ക് ഉ​ണ​ർ​വ്. വ​ട​വ​ന്നൂ​ർ, മു​ത​ല​മ​ട പു​തു​ന​ഗ​രം, എ​ല​വ​ഞ്ചേ​രി, കൊ​ല്ല​ങ്കോ​ട് എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യാ​ണ് 300 ഏ​ക്ക​റി​ല​ധി​കം സ്ഥ​ല​ത്ത് പ​ച്ച​ക്ക​റി കൃ​ഷി​യി​റ​ക്കു​ന്ന​ത്. ഇ​തി​ൽ 200 ഏ​ക്ക​റി​ല​ധി​കം കൃ​ഷി എ​ല​വ​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലാ​ണ്. 700 ഏ​ക്ക​റാ​ണ് എ​ല​വ​ഞ്ചേ​രി മേ​ഖ​ല​യി​ൽ ക​ഴി​ഞ്ഞ ത​വ​ണ പ​ച്ച​ക്ക​റി കൃ​ഷി​യി​റ​ക്കി​യ​ത്.

വി.​എ​ഫ്.​പി.​സി.​കെ​യു​ടെ പ​ച്ച​ക്ക​റി സ്വാ​ശ്ര​യ സം​ഘ​ങ്ങ​ളി​ലെ ക​ർ​ഷ​ക​രും അ​ല്ലാ​ത്ത സ്വ​യം പ​ച്ച​ക്ക​റി ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​വ​രും ഇ​വ​രി​ൽ ഉ​ൾ​പ്പെ​ടും. ഏ​പ്രി​ലി​നു​മു​മ്പേ ക​ടു​ത്ത വേ​ന​ലി​ൽ വി​ത്തി​റ​ക്കി ജ​ല​സേ​ച​നം ന​ട​ത്തി​യ ക​ർ​ഷ​ക​രും ഇ​തി​ൽ ഉ​ൾ​പെ​ടും. ഇ​വ​ർ​ക്ക് വി​ള​വെ​ടു​പ്പ് വേ​ഗ​ത്തി​ലാ​ക്കാ​ൻ വേ​ന​ൽ മ​ഴ സ​ഹാ​യ​ക​മാ​കും.

വ​ട​വ​ന്നൂ​ർ, എ​ല​വ​ഞ്ചേ​രി മേ​ഖ​ല​യി​ൽ കു​ഴ​ൽ കി​ണ​ർ ഉ​പ​യോ​ഗി​ച്ച് ജ​ല​സേ​ച​നം ന​ട​ത്തി​യാ​ണ് നൂ​റി​ല​ധി​കം ക​ർ​ഷ​ക​ർ കൃ​ഷി​യി​റ​ക്കി​യ​ത്. പ്ലാ​സ്റ്റി​ക്ക് മ​ണ്ണി​ൽ പൊ​തി​ഞ്ഞ് ഈ​ർ​പ്പം ന​ഷ്ട​പ്പെ​ടാ​തെ​യാ​ണ് ഇ​ത്ത​വ​ണ കൂ​ടു​ത​ലാ​യി കൃ​ഷി​ക്ക് മ​ണ്ണൊ​രു​ക്കു​ന്ന​ത്. വെ​ണ്ട, പീ​ച്ചി​ങ്ങ, പ​യ​ർ, പാ​വ​ൽ, പ​ട​വ​ലം, കോ​വ​ൽ എ​ന്നി​വ​യു​ടെ വി​ത്തു​ക​ളാ​ണ് ഉ​പ​യോ​ഗി​ച്ചി​ട്ടു​ള്ള​തെ​ന്ന് ക​ർ​ഷ​ക​ൻ പ​ത്മ​നാ​ഭ​ൻ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Summer rainPalakkad NewsAgriculture
News Summary - Summer rain
Next Story