തെരുവുനായ് ആക്രമണം; ആറുപേർക്ക് പരിക്ക്
text_fieldsഒറ്റപ്പാലം: മേഖലയിൽ വീണ്ടും തെരുവ് നായ്ക്കളുടെ ആക്രമണം. ആറ് മണിക്കൂർ ഇടവേളയിൽ രണ്ടിടങ്ങളിൽനിന്നായി ആറുപേർക്കാണ് കടിയേറ്റത്. ഈസ്റ്റ് ഒറ്റപ്പാലം ഗവ.ഹൈസ്കൂൾ റോഡിൽ താമസിക്കുന്ന വയോധികയായ അസ്മ, മധ്യവയസ്കരായ ബുഷറ, ഹൈറുന്നിസ എന്നിവർക്കാണ് ആദ്യം കടിയേറ്റത്. വീടുകൾക്ക് സമീപത്തുനിന്നാണ് കടിയേറ്റത്. ഇവരെ കടിച്ചത് ഒരേ നായ് തന്നെയാണെന്ന് കടിയേറ്റവർ പറയുന്നു.
മായന്നൂർ സ്വദേശി നാരായണന് നേരെ നായുടെ ആക്രമണമുണ്ടായത് ഒറ്റപ്പാലം നഗരസഭ ബസ് സ്റ്റാൻഡിൽനിന്നാണ്. ബസ് കാത്തുനിന്ന നാരായണനെ പിറകിലൂടെ എത്തിയ നായ് കടിക്കുകയായിരുന്നു. മായന്നൂർ സ്വദേശി കൃഷ്ണപ്രിയക്കും (31) മകൻ സ്വസ്തി കൃഷ്ണക്കും (ഏഴ്) കടിയേറ്റത് വീടിന് സമീപത്തുനിന്നാണ്. മെഹറുന്നിസയുടെ കാലിലെ മുറിവ് ആഴത്തിലുള്ളതാണ്. കടിയേറ്റവർ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലുമായി ചികിത്സ തേടി. പടിഞ്ഞാറക്കര സ്കൂൾ പരിസരത്തുനിന്ന് വിദ്യാർഥി ഉൾപ്പടെ മൂന്നുപേർക്ക് കടിയേറ്റത്. തെരുവ് നായ്ക്കളുടെ നിരന്തര അക്രമണത്തിനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

