സോളിഡാരിറ്റി യുവജന പ്രതിരോധം പാലക്കാട് ജില്ലതല ഉദ്ഘാടനം
text_fieldsസോളിഡാരിറ്റി നടത്തുന്ന ലഹരിക്കതിരായ യുവജന പ്രതിരോധത്തിന്റെ ജില്ലതല ഉദ്ഘാടനം മദ്യനിരോധന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എ. ജോസഫ് നിർവഹിക്കുന്നു
പാലക്കാട്: ലഹരിക്കെതിരെ സോളിഡാരിറ്റി സംസ്ഥാന വ്യാപകമായി നടത്തുന്ന യുവജന പ്രതിരോധത്തിന്റെ ജില്ലതല ഉദ്ഘാടനം സുന്ദരം കോളനിയിൽ കേരള മദ്യനിരോധന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എ. ജോസഫ് നിർവഹിച്ചു. സോളിഡാരിറ്റി ജില്ല പ്രസിഡൻറ് ടി.പി. സ്വാലിഹ് അധ്യക്ഷത വഹിച്ചു.
സിവിൽ എക്സൈസ് ഓഫിസർ രമേഷ് കുമാർ, ജമാഅത്തെ ഇസ്‍ലാമി ജില്ല പ്രസിഡന്റ് ബഷീർ ഹസ്സൻ നദ്‌വി എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ജമാഅത്തെ ഇസ്‍ലാമി ജില്ല വൈസ് പ്രസിഡന്റ് അബ്ദുസ്സലാം, ഏരിയ പ്രസിഡന്റ് ഹാരിസ് മൗലവി എന്നിവർ സംസാരിച്ചു.
സോളിഡാരിറ്റി ജില്ല ജനറൽ സെക്രട്ടറി സഫീർ ആലത്തൂർ സ്വാഗതവും സോളിഡാരിറ്റി ഏരിയ പ്രസിഡന്റ് റിയാസ് മേലേടത്ത് നന്ദിയും പറഞ്ഞു. ഷക്കീർ, സലാം, അഫ്സൽ, സുൽഫിക്കർ, അബൂതാഹിർ, വഹാബ്, റഷീദ് ഇസ്ഹാഖ് എന്നിവർ നേതൃത്വം നൽകി.

