തെരുവുനായ് ആക്രമണം; നാടാകെ ഭീതിയിൽ
text_fieldsഷൊർണൂർ കവളപ്പാറ പ്രദേശത്ത് നാട്ടുകാർ തല്ലിക്കൊന്ന
തെരുവുനായ്
ഷൊർണൂർ: ഏഴു പേർക്ക് തെരുവുനായുടെ കടിയേറ്റ സംഭവത്തിൽ കവളപ്പാറ പ്രദേശവാസികൾ ഭീതിയിൽ. നാട്ടുകാർ തല്ലിക്കൊന്ന നായ്ക്ക് പേവിഷബാധയുണ്ടോയെന്ന സംശയമാണ് ഭീതിക്കിടയാക്കിയിട്ടുള്ളത്. റോഡിലൂടെ നടന്നുപോകുന്നവരെയല്ല നായ് കടിച്ചിട്ടുള്ളതെന്നതാണ് ശ്രദ്ധേയം.
വീട്ടിനകത്തും കോമ്പൗണ്ടിലും കയറി പ്രകോപനമില്ലാതെ ആക്രമിക്കുകയായിരുന്നു. സാധാരണ നായ്ക്കൾ ഇത്തരത്തിൽ ആക്രമിക്കാറുള്ളത് പേവിഷബാധയുണ്ടാകുമ്പോഴാണ്. മറ്റു നായ്ക്കളെയും ഇത് കടിച്ചിരിക്കാൻ സാധ്യതയുള്ളതാണ് നാട്ടുകാരെ ഭീതിയിലാഴ്ത്തിയത്. പ്രദേശത്ത് തെരുവുനായ്ക്കൾ ധാരാളമുള്ളതും ആശങ്കക്കിടയാക്കി.

