കൗതുകമുണർത്തി ത്രീഡി പ്രിന്റിങ് യൂനിറ്റ്
text_fieldsപാലക്കാട്: ശാസ്ത്രോത്സവത്തിൽ സ്കിൽ ആൻഡ് കരിയർ ഫെസ്റ്റിൽ ശ്രദ്ധയാകർഷിച്ച് കൊട്ടാരക്കര വി.എച്ച്.എസ്.എസ് പ്ലസ് ടു വിദ്യാർഥികളായ ഉഷസ് സരോവർ, റയാൻ എസ്. എബ്രഹാം എന്നിവർ തയാറാക്കിയ ത്രീഡി പ്രിന്റിങ് യൂനിറ്റ്. പോളി ലാറ്റിക് ആസിഡ് എന്ന പ്രകൃതിസൗഹൃദ മെറ്റീരിയൽ ഉപയോഗിച്ച് തയാറാക്കുന്ന വിവിധ രൂപങ്ങളും ഭവനങ്ങളുടെ ചെറുപതിപ്പുകളും അവ നിർമിക്കാൻ ഉപയോഗിക്കുന്ന ത്രീഡി പ്രിന്റിങ് യൂനിറ്റുമാണ് ഇവർ അവതരിപ്പിച്ചത്.
ഏതാനും മണിക്കൂറുകൾകൊണ്ട് ത്രിമാന രൂപങ്ങൾ നിർമിക്കാൻ സാധിക്കുന്ന ത്രീഡി പ്രിന്റിങ് യൂനിറ്റും അതിന്റെ പതിപ്പായ യൂനിറ്റുമാണ് അവതരിപ്പിച്ചത്. പോളി ലാറ്റിക് ആസിഡ് എന്ന പദാർഥം 200 ഡിഗ്രി സെൽഷ്യസിൽ ചൂടാക്കി ഉരുക്കിയാണ് പ്രവർത്തനം. ഭവനങ്ങളുടെ ബ്ലൂ പ്രിന്റ് നൽകിയാൽ അവയുടെ ത്രിമാന മോഡൽ ഉൾപ്പെടെ സൃഷ്ടിക്കാൻ സാധിക്കും. തലയോട്ടി, ഹൃദയം, വിവിധ ആകൃതിയിലുള്ള പൂച്ചട്ടികൾ, മൊബൈൽ സ്റ്റാൻഡ് തുടങ്ങിയവയുടെ വിവിധ രൂപങ്ങൾ നിർമിച്ച് പ്രദർശനത്തിന് വെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

