അമ്മ മനസ്സിന്റെ നൊമ്പരം തീർത്ത് വനപാലകർ; കനാലിൽ വീണ കുട്ടിയാനയെ രക്ഷിച്ചു
text_fields1. പറമ്പിക്കുളം കോണ്ടൂർ കനാലിൽ കുടുങ്ങിയ ആനക്കൊപ്പം അമ്മയാന, 2. കുട്ടിയാനയെ രക്ഷപ്പെടുത്തുന്ന വനപാലകർ. 3. വനപാലകർക്ക് നേരെ
തുമ്പിക്കൈ ഉയർത്തുന്ന അമ്മയാന
പറമ്പിക്കുളം: കോണ്ടൂർ കനാലിൽ വീണ കുട്ടിയാനയെ വനപാലകർ രക്ഷിച്ചു. നന്ദിയറിയിച്ച് അമ്മ ആനയും. പറമ്പിവളത്തുനിന്നും തിരുമൂർത്തി ഡാമിലേക്ക് വെള്ളം എത്തിക്കാനായി നിർമിച്ച കോണ്ടൂർ കനാലിലാണ് ശനിയാഴ്ച രാവിലെ കാട്ടാനയും കുഞ്ഞും അകപ്പെട്ടത്. വെള്ളം കുടിക്കാനെത്തിയപ്പോഴാണ് 16 അടിയിലധികം താഴ്ചയിലുള്ള കനാലിൽ വീണത്. ആനയുടെ ശബ്ദം കേട്ട ആനമല കടുവ സങ്കേതത്തിലുള്ള വനപാലകർ എത്തി. കുട്ടിയാനയെ രക്ഷിക്കാൻ അമ്മയാന പലതവണ ശ്രമിച്ചങ്കിലും നീരൊഴുക്ക് മൂലം സാധിച്ചില്ല. കനാലിലിറങ്ങിയ വനപാലകർ രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ കുട്ടിയാനയെ രക്ഷിച്ച് പുറത്തുകൊണ്ടുവന്നു. വനപാലകർ കനാലിലിറങ്ങിയ ഉടൻ അമ്മയാന കരക്കുകയറി.
ചെറിയ ആനക്കുട്ടിയെ രക്ഷപ്പെടുത്തി അമ്മയോടൊപ്പം ചേർത്തതിനുശേഷം വനപാലകർക്ക് നന്ദി പറയാനായി തുമ്പിക്കൈ രണ്ട് തവണ ‘ഉയർത്തി കാണിച്ചാണ്’ വനത്തിലേക്ക് കടന്നത്. വനപാലകരായ വാച്ചർ രാസു ഫോറസ്റ്റ് വാച്ചർ, ബാലു, നാഗരാജ്, മഹേഷ്, ചിന്നത്താൻ ഫോറസ്റ്റ് ഗാർഡുകൾ എന്നിവർക്ക് വനം അഡീഷനൽ ചീഫ് സെക്രട്ടറി സുപ്രിയ സാഹു അഭിനന്ദനങ്ങൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

