കാരക്കാട് സ്കൂളിൽ കുട്ടികളെ സ്വീകരിക്കാൻ റോബോട്ട്
text_fieldsപട്ടാമ്പി: പുതിയ അധ്യയന വർഷത്തിൽ കാരക്കാട് സ്കൂളിൽ കുട്ടികളെ സ്വീകരിക്കുക റോബോട്ട്. പ്രവേശനോത്സവത്തിൽ സ്കൂളിലെത്തുന്ന നവാഗതർക്ക് സ്വാഗതമോതാൻ റോബോട്ട് റെഡിയായിക്കഴിഞ്ഞു. കാരക്കാട് ചെറിയ വാപ്പുഹാജി മെമ്മോറിയൽ എജുക്കേഷൻ ട്രസ്റ്റിന് കീഴിലുള്ളതാണ് കാരക്കാട് എ.എം.യു.പി സ്കൂൾ.
റോബോട്ടിക് പഠനരീതി നടപ്പാക്കുന്ന ജില്ലയിലെ മൂന്നാമത്തെ സ്കൂൾ കൂടിയാണ് ഇത്. എ.ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടുകൂടിയാണ് പഠന രീതി ആവിഷ്കരിച്ചിരിക്കുന്നത്. റോബോട്ടിക് പഠനരീതി ഓങ്ങല്ലൂർ ഗ്രാമ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് ഹസീന ഉദ്ഘാടനം നിർവഹിച്ചു.
പി.ടി.എ പ്രസിഡന്റ് മുഹമ്മദ് ഫൈസൽ അധ്യക്ഷത വഹിച്ചു. മാനേജർ അബ്ദുല്ലക്കുട്ടി ഹാജി, മുൻ അധ്യാപകൻ രാധാകൃഷ്ണൻ, പി.ടി.എ അംഗങ്ങൾ, രക്ഷിതാക്കൾ, കുട്ടികൾ എന്നിവർ പങ്കെടുത്തു. ഹെഡ്മാസ്റ്റർ പി. സിദ്ദീഖ് സ്വാഗതവും കെ.ടി. മഞ്ജുഷ നന്ദിയും പറഞ്ഞു.

