Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗർഭിണി മരിച്ച സംഭവത്തിൽ അന്വേഷണം വേണമെന്ന് ബന്ധുക്കൾ
text_fieldsbookmark_border
പട്ടാമ്പി: വിദഗ്‌ധ ചികിത്സക്കായി പട്ടാമ്പി താലൂക്ക് ആശുപത്രിയിൽനിന്ന് സ്വകാര്യ ആശുപത്രിയിലെത്തിച്ച ഗർഭിണി മരിച്ച സംഭവത്തിൽ അന്വേഷണം വേണമെന്ന് ബന്ധുക്കൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. വയറുവേദനയെ തുടർന്ന് ഫെബ്രുവരി 16നാണ് മേഴത്തൂർ കുളങ്ങര വീട്ടിൽ നിസാർ ബാഷയുടെ ഭാര്യ നൗഷിജയെ (29) പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 20ന് രാവിലെ ശ്വാസതടസ്സവും രക്തസ്രാവവും അനുഭവപ്പെട്ട് വാണിയംകുളം സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. വാർത്തസമ്മേളനത്തിൽ നൗഷിജയുടെ സഹാദരി നുസൈബ, സഹോദരൻ മുഹമ്മദ് നൗഫൽ, തൃത്താല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയന്തി വിജയകുമാർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

