മഴ: വടകോവൈ തുരങ്കപാതയിൽ വെള്ളക്കെട്ട്
text_fieldsകോയമ്പത്തൂർ വടകോവൈ മേൽപാലത്തിനു താഴെ കെട്ടിനിൽക്കുന്ന മഴവെള്ളം
കോയമ്പത്തൂർ: വടകോവൈ തുരങ്കപ്പാതയിൽ മഴവെള്ളക്കെട്ട്. കോയമ്പത്തൂർ നഗരത്തിൽ കഴിഞ്ഞ ദിവസം രാത്രിയുണ്ടായ മഴയിൽ വടകോവായിൽ മേൽപാലത്തിൽ തുരങ്കത്തിൽ മഴവെള്ളം കെട്ടിനിന്നത് ഗതാഗതത്തെ ബാധിച്ചു.
ഇരുചക്രവാഹനങ്ങളിലും ഓട്ടോറിക്ഷയിലും പോകുന്ന യാത്രക്കാരാണ് പ്രയാസത്തിലായത്. ഇരുചക്രവാഹനത്തിൽ പോകുന്നത് ഏറെ പ്രയാസകരമാണ്. കെട്ടി നിൽക്കുന്ന ജലം കോർപറേഷൻ നീക്കം ചെയ്യാത്തതാണ് ദുരിതത്തിന് വഴിവെച്ചതെന്ന് ഓട്ടോ ഡ്രൈവർമാർ ആരോപിക്കുന്നു.
കോയമ്പത്തൂരിലെ പ്രധാന റോഡുകളെ ബന്ധിപ്പിക്കുന്ന റോഡുകൾ കടന്നു പോകുന്ന മേൽപാലങ്ങൾക്ക് താഴെയുള്ള ഭാഗങ്ങൾ മഴവെള്ളം കെട്ടിനിന്ന് യാത്രക്കാർക്ക് ദുരിതമായി. പാലങ്ങൾക്കു താഴെ കെട്ടിനിൽക്കുന്ന മഴവെള്ളം നീക്കണമെന്ന് പ്രദേശത്തെ നാട്ടുകാർ ആവശ്യപ്പെട്ടു.

