ഡീൽ ആരോപണത്തിന് മറുപടി നൽകാമെന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ട് -സുരേഷ് ഗോപി
text_fieldsതൃത്താല നിയോജകമഡലം എന്.ഡി.എ യോഗം കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യുന്നു
കൂറ്റനാട്: ബി.ജെ.പിക്കെതിരെ ഉന്നയിക്കുന്ന ഡീൽ ആരോപണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തി മറുപടി നൽകുമെന്ന് തന്നോട് പറഞ്ഞിട്ടുണ്ടെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. തൃത്താല എൻ.ഡി.എ സ്ഥാനാർഥി വി. ഉണ്ണികൃഷ്ണൻ മാസ്റ്ററുടെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞദിവസം ഡൽഹിയിൽ എത്തിയപ്പോൾ കേരളത്തിന്റെ രാഷ്ട്രീയ സാഹചര്യങ്ങൾ പ്രധാനമന്ത്രി തിരക്കി. ഡീൽ ആരോപണം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ അദ്ദേഹം ഉചിതമായ മറുപടി നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മറുപടിക്കായി കാത്തിരിക്കാമെന്നും ജനങ്ങൾ നേരിടുന്ന യഥാർത്ഥ പ്രശ്നങ്ങൾ മറച്ചുവെക്കാനാണ് ഇടതും വലതും ഡീൽ ആരോപണം ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഡീൽ ആരോപണത്തിലൂടെ, ബി.ജെ.പി ഇല്ലാതെ കേരളത്തിൽ ആർക്കും അധികാരത്തിലെത്താൻ കഴിയാത്ത സാഹചര്യമാണെന്ന് അവർ തന്നെ വ്യക്തമാക്കി.തെരഞ്ഞെടുപ്പ് കഴിയുമ്പോൾ കേരളത്തിൽ, ബി.ജെ.പി കിങ് മേക്കർ ആകുമെന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. എൻ.ഡി.എ തൃത്താല നിയോജക മണ്ഡലം കൺവീനർ ദിവാകൻ അധ്യക്ഷവഹിച്ചു.
ബി.ജെ.പി ജില്ല ജനറൽ സെക്രട്ടറി ബാബു പൂക്കാട്ടിരി, മുതിർന്ന നേതാക്കളായ വി. രാമൻകുട്ടി, ബി.ജെ.പി പാലക്കാട് വെസ്റ്റ് ജില്ല വൈസ് പ്രസിഡൻറ് വി.ബി. മുരളിധരൻ , യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി വരുൺ പ്രസാദ്, ശിവസേന നേതാവ് നിധീഷ്, ബി.ഡി.ജെ.എസ് മണ്ഡലം പ്രസിഡൻറ് സേതു ആറങ്ങോട്, ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറിമാരായ കെ. കൃഷ്ണദാസ്, എൻ.പി. രാജൻ, കെ. നാരായണൻകുട്ടി , രതീഷ് തണ്ണീർക്കോട്, തൃത്താലമണ്ഡലം പ്രസിഡൻറ് അഡ്വ. കെ.വി. മനോജ്, കപ്പൂർ മണ്ഡലം പ്രസിഡൻറ് ദിനേശൻ എറവക്കാട്, സംസ്ഥാന കൗൺസിൽ അംഗങ്ങളായ കെ.സി. കുഞ്ഞൻ, പി. സുന്ദരൻ, മണ്ഡലം ട്രഷറർ എ.പി. വേണുഗോപാൽ, മഹിളമോർച്ച ജില്ല കമ്മിറ്റി അംഗം നളിനി, അനക്കര പഞ്ചായത്ത് മെംബർ വിഷ്ണു തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

