Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുഴികൾ നിറഞ്ഞ് സംസ്ഥാന പാത; തിരിഞ്ഞുനോക്കാതെ പൊതുമരാമത്ത് വകുപ്പ്

text_fields
bookmark_border
കുഴികൾ നിറഞ്ഞ് സംസ്ഥാന പാത; തിരിഞ്ഞുനോക്കാതെ പൊതുമരാമത്ത് വകുപ്പ്
cancel
camera_alt

സം​സ്ഥാ​ന പാ​ത​യി​ൽ പ​ത്തി​രി​പ്പാ​ല മൗ​ണ്ട് സോ​റി​ക്ക് മു​ന്നി​ൽ രൂ​പ​പ്പെ​ട്ട വ​ലി​യ കു​ഴി 

പത്തിരിപ്പാല: സംസ്ഥാന പാതകൾ വ്യാപകമായി കുഴികൾ രൂപപ്പെട്ട് തകർച്ചയിലായിട്ടും തിരിഞ്ഞുനോക്കാതെ പൊതുമരാമത്ത് വകുപ്പ്. പത്തിരിപ്പാല തൊട്ട് ലക്കിടി വരെയുള്ള 5 കിലോമീറ്റർ ദൂരം വലിയ ഗർത്തങ്ങൾ രൂപപ്പെട്ട് തകർച്ചയിലാണ്. ഇരുചക്ര വാഹനങ്ങൾ നിത്യേന കുഴികളിൽ പെട്ട് മറിയുന്നതും പതിവാണ്.

മൗണ്ട് സീന മൗണ്ട് സോറി ഗേറ്റിന് സമീപത്തെ കുഴി ഒരു മീറ്റർ നീളത്തിലും മൂന്നടി താഴ്ചയിലുമായി കിണറ് പോലെ കിടപ്പുണ്ട്. 14 -ാം മൈൽ, പത്തിരിപാല ടൗൺ, ചന്ത, മംഗലം ലക്കിടി കൂട്ടുപാത, എന്നിവിടങ്ങളിലാണ് വലിയ കുഴികൾ രൂപപ്പെട്ടിട്ടുള്ളത്. മഴ നിലച്ചിട്ടും കുഴികൾ മൂടാത്തതിനെതിരെ പ്രതിഷേധം ശക്തമായിടുണ്ട്.

എന്നാൽ പാലക്കാട് താലൂക്ക് പരിധിയിലെ കുഴികൾ ആഴ്ചകൾക്ക് മുമ്പ് പൊതുമരാമത്ത് വകുപ്പ് ഇടപെട്ട് മൂടിയിരുന്നു. ഒറ്റപ്പാലം താലൂക്ക് പരിധിയിൽ പെടുന്ന റോഡിലെ കുഴികളാണ് ഇനിയും മൂടാത്തത്. നിരവധി ജീവൻ അപകടത്തിൽ പൊലിയും മുൻപ് കുഴി മൂടാൻ പൊതുമരാമത്ത് തയ്യാറാകണം. ഒരാഴ്ചക്കകം കുഴികൾ മൂടിയില്ലെങ്കിൽ സമര രംഗത്തിറങ്ങുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Pothole-Filled State Highways, PWD Ignores
Next Story