കൊടും ചൂടിലും തളരാത്ത ആവേശം പാലക്കാട് ജില്ലയിൽ പോളിങ് 73.28
text_fieldsപാലക്കാട് മൂത്താൻതറ കണ്ണകിയമ്മൻ ഹയർ സെക്കൻഡറി സ്കൂളിൽ വോട്ട് ചെയ്ത് മടങ്ങുന്ന വയോധികർ
പാലക്കാട്: പോളിങ് പൂർത്തിയാകുമ്പോൾ ജില്ലയിൽ രണ്ട് മണ്ഡലങ്ങളിൽ 73.28 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. 2019ൽ പാലക്കാട്ട് -77.62 , ആലത്തൂരിൽ 80.32 ശതമാനം എന്നിങ്ങനെയായിരുന്നു വോട്ടിങ്ങ്. 10,35,544 സ്ത്രീകളും 9,69,403 പുരുഷന്മാരും 13 ട്രാൻസ്ജെൻഡർ വ്യക്തികളും ഉൾപ്പെടെ ആകെ 20,04,960 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. പാലക്കാട് മണ്ഡലത്തിൽ 5,31,340 സ്ത്രീകളും 4,94,480 പുരുഷന്മാരും എട്ട് ട്രാൻസ് വ്യക്തികളും ഉൾപ്പെടെ ആകെ 10,25,828 പേർ വോട്ട് രേഖപ്പെടുത്തി. ആലത്തൂർ മണ്ഡലത്തിൽ 5,04,204 സ്ത്രീകളും 4,74,923 പുരുഷന്മാരും അഞ്ച് ടി.ജി വ്യക്തികളും ഉൾപ്പെടെ ആകെ 9,79,732 പേർ വോട്ട് രേഖപ്പെടുത്തി. പൊന്നാനി ലോക്സഭ മണ്ഡലത്തിൽ ഉൾപ്പെടുന്ന തൃത്താല നിയോജക മണ്ഡലത്തിൽ 75,139 സ്ത്രീകളും 63,861 പുരുഷന്മാരും ഒരു ട്രാൻസ് വ്യക്തിയും ഉൾപ്പെടെ ആകെ 1,39,001പേർ വോട്ട് രേഖപ്പെടുത്തി.

