പൈപ്പ് പൊട്ടി റോഡ് തകർന്നു; കുടിവെള്ളം പാഴാകുന്നു
text_fieldsവിക്ടോറിയ കോളജിന് സമീപം കോഴിക്കോട് റോഡിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു
പാലക്കാട്: വിക്ടോറിയ ജങ്ഷനിൽ ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി മാസങ്ങളായി കുടിവെള്ളം പാഴാകുന്നു. പാലക്കാട്-കോഴിക്കോട് പാതയിൽ വിക്ടോറിയ കോളജിന് സമീപം കോഴിക്കോട് റോഡിലാണിത്.
പൈപ്പ് പൊട്ടി റോഡ് തകർന്നത് അപകടങ്ങൾക്കും വഴിവെക്കുന്നു. കോഴിക്കോട് റോഡിൽനിന്ന് ചിന്മയ റോഡിലൂടെ വേഗത്തിൽ വരുന്ന വാഹനങ്ങൾ തിരിവിലെത്തുമ്പോഴാണ് പലപ്പോഴും കുഴി കാണുക. ആ സമയത്ത് വെട്ടിക്കുന്നതാണ് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നത്.
റോഡ് തകർന്നിടത്ത് തെരുവുവിളക്ക് കത്താത്തതും ചെറുവാഹനങ്ങൾക്ക് കൂടുതൽ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ഇടക്കാലത്ത് നന്നാക്കിയിരുന്നെങ്കിലും വീണ്ടും പൈപ്പ് പൊട്ടി റോഡ് തകർന്നു. റോഡിന്റെ ശോച്യാവസ്ഥ ജങ്ഷനിൽ ഗതാഗതക്കുരുക്കിനും കാരണമാകാറുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

