എം.ഡി.എം.എയുമായി രണ്ടുപേർ അറസ്റ്റിൽ
text_fieldsമുഹമ്മദ് ഷാഹിൻ, ഷാഹുൽ ഹമീദ്
പട്ടാമ്പി: എം.ഡി.എം.എയുമായി രണ്ടു പേർ അറസ്റ്റിൽ. ലഹരിക്കടത്തും വിൽപനയും തടയുന്നതിന് പൊലീസ് മേധാവി ആർ. ആനന്ദിന്റെ നിർദേശ പ്രകാരം പട്ടാമ്പി മേഖലയിൽ പ്രത്യേക സംഘം രൂപവത്കരിച്ച് നടത്തിയ പരിശോധനക്കിടെയാണ് പട്ടാമ്പി ബൈപ്പാസിന് സമീപത്തുനിന്ന് കിഴായൂർ കുളമ്പില്‍ വീട് മുഹമ്മദ് ഷഹിന്‍ (23), പട്ടാമ്പി വേങ്ങാട്ടുപറമ്പില്‍ വീട് ഷാഹുല്‍ ഹമീദ് (23) എന്നിവരെ പൊലീസ് പിടികൂടിയത്. ഇവരിൽനിന്ന് 2.61 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.
രണ്ടു മാസത്തിനിടെ 50ലധികം ലഹരി കേസുകൾ പട്ടാമ്പി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തതായും ഇത്തരത്തിലുള്ള കേസുകളിൽ ഉൾപ്പെടുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. ഷൊർണൂർ ഡിവൈ.എസ്.പി ആർ. മനോജ് കുമാർ, പട്ടാമ്പി ഇൻസ്പെക്ടർ പി.കെ. പത്മരാജൻ, എസ്.ഐമാരായ കെ. മണികണ്ഠൻ, കെ.പി. മണികണ്ഠൻ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പരിശോധന നടത്തുന്നത്.

