ലൈംഗികാതിക്രമം: പ്രതിക്ക് 18 മാസം കഠിന തടവ്
text_fieldsപട്ടാമ്പി: വീട്ടിൽ വെച്ചും റോഡിൽ വെച്ചും പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ 54 കാരന് വിവിധ വകുപ്പുകളിലായി 18 മാസം കഠിന തടവും ലക്ഷം രൂപ പിഴയും. കേരളശ്ശേരി തടുക്കശ്ശേരി പടിഞ്ഞാറെ പീടിക പി.എം. മുഹമ്മദിനെയാണ് പട്ടാമ്പി അതിവേഗ കോടതി ജഡ്ജി രാമു രമേശ് ചന്ദ്രഭാനു ശിക്ഷിച്ചത്.
പിഴ സംഖ്യ ഇരക്ക് നൽകാനും വിധിച്ചു. സർക്കിൾ ഇൻസ്പെക്ടർ പി.എം. ഗോപകുമാർ ആണ് കേസ് രജിസ്റ്റർ ചെയ്ത് കുറ്റപത്രം സമർപ്പിച്ചത്.
ഷൊർണൂർ സ്റ്റേഷനിലെ ജി.എസ്.സി.പി.ഒ രാധ കേസ് ഫയൽ എഴുതാൻ സഹായിച്ചു. 11 സാക്ഷികളെ വിസ്തരിച്ച് 21രേഖകൾ ഹാജരാക്കിയ കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡ്വ. എസ്. നിഷ വിജയകുമാർ ഹാജരായി. പട്ടാമ്പി പൊലീസ് സ്റ്റേഷൻ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ മഹേശ്വരി പ്രോസിക്യൂഷനെ സഹായിച്ചു.

