ബഷീറിന് ജീവിതത്തിലേക്ക് തിരികെ നടക്കാൻ സുമനസ്സുകൾ കനിയണം
text_fieldsബഷീർ
പട്ടാമ്പി: വൃക്കകൾ തകരാറിലായ യുവാവ് സുമനസ്സുകളുടെ കാരുണ്യം തേടുന്നു. വിളയൂർ കുപ്പൂത്ത് കരുവാൻകുഴി ബഷീറാണ് (41) ചികിത്സാസഹായം തേടുന്നത്. കുടുംബം പോറ്റാൻ വിദേശത്ത് ജോലിചെയ്യുമ്പോഴാണ് ശാരീരിക അസ്വസ്ഥതകൾ പ്രകടമായത്. പരിശോധനയിൽ വൃക്കകൾ തകരാറിലാണെന്ന് കണ്ടെത്തുകയായിരുന്നു.
മൂന്നുമാസമായി ഡയാലിസിസ് ചെയ്തുവരുന്നു. വൃക്ക മാറ്റിവെക്കൽ ശാസ്ത്രക്രിയയല്ലാതെ പോംവഴിയില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. ശാസ്ത്രക്രിയയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ ഹൃദയ സംബന്ധമായ അസുഖവും കണ്ടെത്തിയിട്ടുണ്ട്. അതിനുള്ള ചികിത്സയും ഡയാലിസിസും അനുബന്ധ പരിശോധനകളുമായി എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ കഴിയുകയാണ് ബഷീർ. പ്രായമായ മാതാവും ഭാര്യയും രണ്ടു പെൺകുട്ടികളും അടങ്ങുന്നതാണ് ബഷീറിന്റെ കുടുംബം.
കുടുംബത്തെ സഹായിക്കാൻ നാട്ടുകാർ ചികിത്സാ സമിതി രൂപവത്കരിച്ച് ഫെഡറൽ ബാങ്കിന്റെ പുലാമന്തോൾ ബ്രാഞ്ചിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 11850200006273, (ഐ.എഫ്.എസ്.സി കോഡ് : എഫ്.ഡി.ആർ.എൽ 0001185). 8113828501 എന്ന നമ്പറിലും സഹായങ്ങൾ അയക്കാം.