Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എം.ഡി.എം.എയുമായി യുവാക്കൾ അറസ്റ്റിൽ
text_fieldsbookmark_border
മുഹമ്മദ് മുസ്തഫ, മുഹമ്മദ് ഷാഫി
പട്ടാമ്പി: മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി കാരക്കാട് സ്വദേശികൾ അറസ്റ്റിൽ. ഓങ്ങല്ലൂർ കാരക്കാട് വരമംഗലത്ത് വീട്ടിൽ മുഹമ്മദ് ഷാഫി (25), കാരക്കാട് കൂരിയാട്ടുതൊടി മുഹമ്മദ് മുസ്തഫ (29)എന്നിവരെയാണ് കാരക്കാട് റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് 5.9 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.
എസ്.എച്ച്.ഒ പി.കെ. പദ്മരാജൻ, എസ്.ഐ കെ. മണികണ്ഠൻ, എസ്.സി.പി.ഒമാരായ സന്ദീപ്, ബിജുമോൻ, ദിനേശ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Next Story

