പത്തിരിപ്പാലയിൽ ബസ് കാത്തിരിപ്പു കേന്ദ്രമില്ല; മഴ നനഞ്ഞ് വിദ്യാർഥികൾ
text_fieldsപത്തിരിപ്പാല-കോങ്ങാട് റോഡിൽ മഴനനഞ്ഞ് ബസിൽ
കയറുന്ന വിദ്യാർഥികൾ
പത്തിരിപ്പാല: പത്തിരിപ്പാല-കോങ്ങാട് റോഡിൽ ബസ് കാത്തിരിപ്പു കേന്ദ്രം ഇല്ലാത്തത് യാത്രക്കാർക്കും വിദ്യാർഥികൾക്കും ദുരിതമാകുന്നു. മഴക്കാലമായതോടെയാണ് വിദ്യാർഥികൾ ഏറെ നരകിക്കുന്നത്. മഴ നനഞ്ഞ് വേണം ബസ് കാത്ത് നിൽക്കാൻ. മഴക്കാലത്ത് ടൗണിലെ ചില കടകൾക്ക് മുന്നിലാണ് വിദ്യാർഥികളുടേയും യാത്രക്കാരുടേയും കാത്തുനിൽപ്.
സർക്കാർ കോളജ്, ഗവ. ഹയർ സെക്കൻഡറി സ്കൂൾ എന്നീ വിദ്യഭ്യാസ സ്ഥാപനങ്ങളെല്ലാം തന്നെ ടൗണിൽ തന്നെയാണ്. എല്ലാ സൗകര്യങ്ങളും ഉണ്ടായിട്ടും ബസ് കാത്തിരിപ്പു കേന്ദ്രം ഇല്ലാത്തതാണ് യാത്രക്കാർക്ക് പ്രയാസം സൃഷ്ടിക്കുന്നത്. സംസ്ഥാന പാതയിൽ ഒറ്റപ്പാലം റൂട്ടിലും ബസ് കാത്തിരിപ്പു കേന്ദ്രം ഇല്ല. കോങ്ങാട് റൂട്ടിൽ ബസ് കാത്തിരിപ്പ് കേന്ദ്രം സ്ഥാപിച്ച് ദുരിതം തീർക്കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. ഇക്കാര്യത്തിൽ മണ്ണൂർ പഞ്ചായത്താണ് നടപടിയെടുക്കേണ്ടത്.

