വാളയാറിൽ യാത്രക്കാരെ തടയുന്നത് തുടരുന്നു
text_fieldsവാളയാർ: തമിഴ്നാട് അതിര്‍ത്തിയിൽ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് യാത്രപാസ് നിർബന്ധമാക്കിയതിനെ തുടർന്ന് വാളയാറിൽ വ്യാഴാഴ്ചയും പരിശോധകൾ തുടർന്നു. രാവിലെ മുതല്‍ അതിര്‍ത്തിയില്‍ വാഹന പരിശോധന ആരംഭിച്ച തമിഴ്നാട് പോലീസ് ഇ-പാസ് ഉള്ളവരെ മാത്രമേ പരിശോധനക്ക് ശേഷം അതിർത്തി കടക്കാൻ അനുവാദം നൽകിയുള്ളൂ. ദിവസവും നൂറു കണക്കിന് ആളുകളാണ് ജോലിക്കും മറ്റാവശ്യങ്ങൾക്കുമായി അതിർത്തി കടന്ന് സഞ്ചരിക്കുന്നത്.
പലരും പാസില്ലാത്തതിനാൽ യാത്ര മുടങ്ങി നിരാശരായി തിരിച്ച് പോകുന്നതും കാണാമായിരുന്നു. എന്നാൽ ചരക്ക് ഗതാഗതം തടസ്സമില്ലാതെ തുടർന്നു. തമിഴ്നാട് പൊലീസ്, റവന്യൂ, ആരോഗ്യ വകുപ്പ് അധികൃതര്‍ സംയുക്തമായാണ് പരിശോധന നടത്തുന്നത്. ആർ.ടി.പി.സി.ആർ ടെസ്റ്റ് ഫലം കൂടി ഉണ്ടെങ്കിലേ അതിർത്തി കടക്കാനാവൂ എന്ന് കോയമ്പത്തൂർ കലക്ടർ ഉത്തരവ് ഇറക്കിയെങ്കിലും ഗതാഗത സെക്രട്ടറിയുടെ ഇടപെടൽ മൂലം ഇ-പാസ് മാത്രം മതിയെന്ന തീരുമാനത്തിലേക്ക് തമിഴ്നാട് എത്തുകയായിരുന്നു.
കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന ഉത്തരവ് കേരളത്തിെൻറ ആവശ്യപ്രകാരം കഴിഞ്ഞ ദിവസം തമിഴ്നാട് സർക്കാർ വേണ്ടെന്നു െവച്ചിരുന്നു. ബുധനാഴ്ചത്തെ കണക്കുകൾ െവച്ച് വ്യാഴാഴ്ച അധികം ആളുകളെ മടക്കി അയച്ചിട്ടില്ല. എന്നാൽ തമിഴ് നാട്ടിലുള്ളവർക്ക് കേരളത്തിലേക്ക് വരുന്നതിന് നിയന്ത്രണമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

