Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപഞ്ചായത്ത് കല്യാണ...

പഞ്ചായത്ത് കല്യാണ മണ്ഡപം; കോടികൾ ചെലവഴിച്ച പദ്ധതിയിൽ അപാകതകളേറെ

text_fields
bookmark_border
പഞ്ചായത്ത് കല്യാണ മണ്ഡപം; കോടികൾ  ചെലവഴിച്ച പദ്ധതിയിൽ അപാകതകളേറെ
cancel
camera_alt

കോ​ട്ടാ​യി പ​ഞ്ചാ​യ​ത്ത് ക​ല്യാ​ണ​മ​ണ്ഡ​പം

Listen to this Article

കോ​ട്ടാ​യി: കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ച് അ​ഞ്ചു വ​ർ​ഷം മു​മ്പ് നി​ർ​മാ​ണം ആ​രം​ഭി​ച്ച പ​ഞ്ചാ​യ​ത്ത് ക​ല്യാ​ണ മ​ണ്ഡ​പം നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​മൂ​ലം ഉ​പ​യോ​ഗി​ക്കാ​ൻ പ​റ്റാ​ത്ത നി​ല​യി​ൽ. മ​ണ്ഡ​പം ഉ​ട​ൻ പ​ണി​പൂ​ർ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​ർ​ന്നു.

കോ​ട്ടാ​യി പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​നു സ​മീ​പം നി​ർ​മാ​ണം ന​ട​ക്കു​ന്ന ക​ല്യാ​ണ മ​ണ്ഡ​പ​മാ​ണ് നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​ക​ൾ കാ​ര​ണം ഉ​പ​യോ​ഗി​ക്കാ​ൻ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​മാ​യ​ത്. മ​ണ്ഡ​പ​ത്തി​ന​ക​ത്ത് ശ​ബ്ദ​ത്തി​ന്റെ പ്ര​തി​ധ്വ​നി കാ​ര​ണം മൈ​ക്ക് ഉ​പ​യോ​ഗി​ക്കാ​ൻ പ​റ്റു​ന്നി​ല്ല.

സം​സാ​രി​ച്ചാ​ൽ വാ​ക്കു​ക​ൾ ഒ​ന്നും മ​ന​സ്സി​ലാ​വു​ന്നി​ല്ലെ​ന്നാ​ണ് പ​രാ​തി. മ​ണ്ഡ​പ​ത്തി​നു​ള്ളി​ലെ സ്റ്റേ​ജി​ന്റെ അ​മി​ത ഉ​യ​ര​വും പ്ര​ശ്ന​മാ​യി​ട്ടു​ണ്ട്. നി​ർ​മാ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ എ​ൻ​ജി​നീ​യ​ർ​മാ​രു​ടെ അ​ശ്ര​ദ്ധ​യെ​ന്നാ​ണ് ആ​ക്ഷേ​പം.

ക​ഴി​ഞ്ഞ ദി​വ​സം മ​ണ്ഡ​പ​ത്തി​ൽ ന​ട​ത്തി​യ പ​ഞ്ചാ​യ​ത്ത് വ​ർ​ക്കി​ങ് ഗ്രൂ​പ്പ് യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ന്ന​തൊ​ന്നും മ​ന​സ്സി​ലാ​കാ​തെ വ​ന്ന​തി​ൽ യോ​ഗ​ത്തി​ൽ പ​​ങ്കെ​ടു​ത്ത​വ​രി​ൽ​നി​ന്ന് വ്യാ​പ​ക പ്ര​തി​ഷേ​ധ​മു​യ​ർ​ന്നി​രു​ന്നു.

അ​ഞ്ചു വ​ർ​ഷം മു​മ്പ് നി​ർ​മാ​ണം തു​ട​ങ്ങി​യി​ട്ടും ഇ​ന്നും മ​ണ്ഡ​പം പ്ര​വൃ​ത്തി മു​ഴു​വ​ൻ പൂ​ർ​ത്തീ​ക​രി​ക്കാ​നാ​കാ​ത്ത​തി​ലും ക​ടു​ത്ത പ്ര​തി​ഷേ​ധ​മാ​ണ്. ക​ല്യാ​ണ​മ​ണ്ഡ​പ​ത്തി​ന് പ​ഞ്ചാ​യ​ത്തി​ന്റെ കെ​ട്ടി​ട ന​മ്പ​ർ ല​ഭി​ച്ചി​ട്ടി​ല്ല. വാ​ഹ​ന പാ​ർ​ക്കി​ങ്, അ​ടു​ക്ക​ള, ബാ​ത്ത്റൂം സൗ​ക​ര്യം, മ​ലി​ന​ജ​ല സം​ഭ​ര​ണ ടാ​ങ്ക് എ​ന്നി​വ​യും ഇ​തു​വ​രെ പൂ​ർ​ത്തി​യാ​ക്കി​യി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:projectPalakkad NewsMalayalam Newswedding hall
News Summary - Panchayat wedding hall; Many flaws in the project that cost crores
Next Story