ജില്ല സ്കൂൾ കലോത്സവം; നടനവേദി ഇന്നുണരും
text_fieldsആലത്തൂർ: ജില്ല സ്കൂൾ കലോത്സവത്തിന്റെ സ്റ്റേജ് മത്സരങ്ങൾക്ക് തിങ്കളാഴ്ച രാവിലെ ഒമ്പതിന് തുടക്കമാകും. പ്രധാന സ്റ്റേജായ എ.എസ്.എം.എം ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാഭ്യാസ ഉപ ഡയറക്ടർ ടി.എം. സലീന ബീവി രാവിലെ 9.30ന് പതാക ഉയർത്തും. ഡിസംബർ നാലുവരെ നടക്കുന്ന കലാമാമാങ്കത്തിൽ 7884 വിദ്യാർഥികൾ തങ്ങളുടെ കഴിവുകൾ മാറ്റുരക്കും.
ആലത്തൂർ എ.എസ്.എം.എം.എച്ച്.എസ്.എസ്, ജി.ജി.എച്ച്.എസ്.എസ്, ബി.എസ്.എസ് ഗുരുകുലം സ്കൂൾ എന്നിവിടങ്ങളിൽ മൂന്ന് വീതം സ്റ്റേജുകളും, ഹോളി ഫാമിലി സ്കൂളിൽ രണ്ടും, മദ്റസ ഹാൾ, മാപ്പിള സ്കൂൾ ഹാൾ, ഐ.സി.എസ് ഓഡിറ്റോറിയം, ജുമാമസ്ജിദ് മണ്ഡപം, എ ഫോർ ഓഡിറ്റോറിയം, പുതിയങ്കം യു.പി സ്കൂൾ, ചിറ്റിലഞ്ചേരി എം.എൻ.കെ.എം.എച്ച്.എസ്.എസ് എന്നിവിടങ്ങളിൽ ഓരോന്നും വീതവുമായി 18 സ്റ്റേജുകളാണ് ഒരുക്കിയിട്ടുള്ളത്.
കലോത്സവത്തിന്റെ ഔപചാരിക ഉദ്ഘാടനം വൈകീട്ട് നാലിന് ജില്ല കലക്ടര്‍ എം.എസ്. മാധവിക്കുട്ടി നിര്‍വഹിക്കും. നാടന്‍പാട്ട് കലാകാരൻ പ്രണവം ശശി മുഖ്യാതിഥിയാകും. കലോത്സവത്തിന്റെ ലോഗോയും സ്വാഗതഗാനവും പരസ്യചിത്രവും നിര്‍മിച്ചവരെ ആദരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

