പകൽ വീട്ടിലുണ്ട്, ചിതൽ മുതൽ പാമ്പുവരെ
text_fieldsആനക്കര: മുതിർന്ന പൗരന്മാരുടെ പകൽ സമയങ്ങളിലെ ഏകാന്തതയും വിരസതയും മാറ്റി മാനസിക ഉല്ലാസം നേടുക തുടങ്ങിയ ഉദ്ദേശ്യത്തോടെ തുടങ്ങിയ പകല്‍ വീട് ഉറക്കത്തില്‍ തന്നെ. ഏഴ് വര്‍ഷമായി അടഞ്ഞു കിടക്കുന്ന ആനക്കരയിലെ പകൽവീട് കാടി പിടിച്ച് നശിക്കുകയാണ്. തൃത്താല മണ്ഡലത്തില്‍ ആനക്കര പഞ്ചായത്തിലെ മണ്ണിയം പെരുമ്പലത്തും പട്ടിത്തറ പഞ്ചായത്തിലെ കക്കാട്ടിരിയിലും പകൽവീട് നിലകൊള്ളുന്നത്. ഇതില്‍ പട്ടിത്തറയില്‍ നിലവിലെ പഞ്ചായത്ത് ഭരണസമിതി കെട്ടിടം ബഡ്സ് സ്കൂള്‍ പ്രവര്‍ത്തിക്കാനായി വിട്ടുകൊടുത്തു.
ആനക്കരയിലേത് കാടുപിടിച്ചുകിടക്കുകയാണ്. 2020ൽ പ്രദേശവാസിയായ സി.കെ. കൃഷ്ണൻ നമ്പൂതിരി സൗജന്യമായി നൽകിയ സ്ഥലത്താണ് തൃത്താല ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ ജനകീയാസൂത്രണ പരിപാടിയിൽ ഉൾപ്പെടുത്തി പകൽവീട് കെട്ടിടം നിർമിച്ചത്. കുടിവെള്ള വിതരണത്തിനുളള സൗകര്യങ്ങൾ, ശുചിമുറി, ടി.വി, ഫാൻ, മിക്സി, കട്ടിൽ, അടുക്കള, വായനമുറി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളെല്ലാം ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. അത്യാവശ്യ ഘട്ടങ്ങളിൽ വൈദ്യപരിശോധന, കൗൺസലിങ് ക്യാമ്പുകൾ, മറ്റ് പരിശീലന ക്ലാസുകൾ എന്നിവ സംഘടിപ്പിക്കുന്നതിനും സൗകര്യങ്ങളുണ്ട്.
എന്നാൽ ഉദ്ഘാടനം നടത്തി അഞ്ച് വർഷം കഴിഞ്ഞിട്ടും ഈ കെട്ടിടം ഉപയോഗ പ്രദമാക്കാൻ ആവശ്യമായ യാതൊരു നടപടിയും ബന്ധപ്പെട്ട അധികൃതർ സ്വീകരിച്ചില്ല. പകൽവീട് സംരക്ഷിക്കാനും പ്രവർത്തന സജ്ജമാക്കാനും തൃത്താല ബ്ലോക്ക് പഞ്ചായത്ത് അധികൃതർ കാലതാമസം വരുത്തുന്നതിൽ പ്രതിഷേധം ശക്തമായതോടെ ബ്ലോക്ക് പഞ്ചായത്ത് ആനക്കര പഞ്ചായത്തിന് കെട്ടിടം കൈമാറിയതായി അറിയുന്നു.
നിബന്ധനകൾ സംബന്ധിച്ച് ബ്ലോക്ക്, പഞ്ചായത്തുകൾക്ക് ശരിയായ തീരുമാനത്തിൽ എത്താൻ സാധിക്കാത്തതിനാൽ ഏറ്റെടുക്കാൻ ആനക്കര പഞ്ചായത്ത് തയ്യാറായില്ലെന്ന് അധികൃതരുടെ പക്ഷം. ഇപ്പോൾ ഇഴജന്തുക്കൾ അടക്കമുള്ള ജീവികളുടെ ആവാസ കേന്ദ്രമാണിവിടം. കെട്ടിടത്തിന്റെ വിവിധ മരപ്പണികൾ ചിതലെടുത്ത് നശിക്കുകയാണ്. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അടിയന്തരമായി ഇടപെടണമെന്നും പകൽവീട് ഉടൻതന്നെ പ്രവർത്തനക്ഷമമാക്കണമെന്നും പഞ്ചായത്ത് സീനിയർ സിറ്റിസൺ ഫോറം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

