Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightOttapalamchevron_rightഒറ്റപ്പാലത്തിന്റെ...

ഒറ്റപ്പാലത്തിന്റെ മണ്ണും മനസും ഇഴ ചേരുന്നത് ഇടതിനോട്

text_fields
bookmark_border
ഒറ്റപ്പാലത്തിന്റെ മണ്ണും മനസും ഇഴ ചേരുന്നത് ഇടതിനോട്
cancel

ഒ​റ്റ​പ്പാ​ലം: മ​ല​ബാ​റി​ൽ കോ​ൺ​ഗ്ര​സി​ന് വേ​രോ​ട്ട​മു​ണ്ടാ​ക്കാ​ൻ സ​ഹാ​യി​ച്ച​ത് 1921 ൽ ​ഒ​റ്റ​പ്പാ​ല​ത്ത് ന​ട​ന്ന പ്ര​ഥ​മ കേ​ര​ള പ്ര​ദേ​ശ് കോ​ൺ​ഗ്ര​സ് സ​മ്മേ​ള​ന​മാ​യി​രു​ന്നെ​ങ്കി​ലും ഒ​റ്റ​പ്പാ​ല​ത്തി​ന്റെ മ​ണ്ണും മ​ന​സും എ​ന്നും ഇ​ഴ ചേ​രു​ന്ന​ത് ഇ​ട​തു​പ​ക്ഷ​ത്തോ​ടാ​ണ്. 1957 മു​ത​ൽ 2021 വ​രെ ന​ട​ന്ന 16 തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ര​ണ്ട് ത​വ​ണ മാ​ത്ര​മാ​ണ് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സി​നെ തു​ണ​ച്ച​ത്. 14 തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും ഇ​ട​തു​പ​ക്ഷ​ത്തി​നാ​യി​രു​ന്നു മേ​ൽ​ക്കൈ. കോ​ൺ​ഗ്ര​സി​ന് ആ​ദ്യ​ജ​യം നേ​ടി​ക്കൊ​ടു​ത്ത​ത് 1977 ൽ ​ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പാ​യി​രു​ന്നു. 6817 വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ അ​ന്ന് വി​ജ​യി​ച്ച​ത് കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി പി. ​ബാ​ല​നാ​ണ്- 30937 വോ​ട്ട്. സി.​പി.​എം പ്ര​തി​നി​ധി കെ.​പി ഉ​ണ്ണി​യു​ടെ പ​രാ​ജ​യ​മാ​ണ് ഇ​ട​തു​പ​ക്ഷ​ത്തി​ന് തി​രി​ച്ച​ടി​യാ​യ​ത്. 24120 വോ​ട്ടാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന് ല​ഭി​ച്ച​ത്. പി​ൽ​ക്കാ​ല​ത്ത് മ​ഹാ​രാ​ഷ്ട്ര ഗ​വ​ർ​ണ​ർ പ​ദ​വി വ​ഹി​ച്ച കെ. ​ശ​ങ്ക​ര​നാ​രാ​യ​ണ​ന്റെ 1987 ലെ ​വി​ജ​യ​മാ​യി​രു​ന്നു കോ​ൺ​ഗ്ര​സി​ന്റെ ര​ണ്ടാ​മൂ​ഴം. 1980, 1982 തെ​ര​ഞ്ഞ​ടു​പ്പു​ക​ളി​ൽ വി​ജ​യം ആ​വ​ർ​ത്തി​ച്ച സി​റ്റി​ങ് എം.​എ​ൽ.​എ വി.​സി ക​ബീ​റി​നെ 1710 വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​യി​രു​ന്നു ശ​ങ്ക​ര​നാ​രാ​യ​ണ​ന്റെ രം​ഗ​പ്ര​വേ​ശം. 38237 ഉം 36527 ​ഉം വോ​ട്ടു​ക​ളാ​ണ് ഇ​രു​വ​രും നേ​ടി​യ​ത്.

ഒ​റ്റ​പ്പാ​ലം നി​യ​മ​സ​ഭ മ​ണ്ഡ​ലം രൂ​പം​ കൊ​ണ്ട ശേ​ഷം 1957 ൽ ​ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ 909 വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ അ​വി​ഭ​ക്ത ക​മ്മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി നേ​താ​വ് കു​ഞ്ഞു​ണ്ണി നാ​യ​ർ നി​യ​മ​സ​ഭ സാ​മാ​ജി​ക​നാ​യി. 16157 വോ​ട്ട് ഇ​ദ്ദേ​ഹം നേ​ടി​യ​പ്പോ​ൾ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന എ​ൻ. സു​ന്ദ​ര​യ്യ​ർ​ക്ക് ല​ഭി​ച്ച​ത് 15248 വോ​ട്ടാ​ണ്. 1960 ലും ​കു​ഞ്ഞു​ണ്ണി നാ​യ​ർ വി​ജ​യം ആ​വ​ർ​ത്തി​ച്ചു. 24741 വോ​ട്ട് നേ​ടി​യ​പ്പോ​ൾ ഭൂ​രി​പ​ക്ഷം 6623 വോ​ട്ടാ​യി ഉ​യ​ർ​ന്നു. പി.​എ​സ്.​പി സ്ഥാ​നാ​ർ​ഥി ച​ന്ദ്ര​ശേ​ഖ​ര​കു​റു​പ്പാ​യി​രു​ന്നു ഇ​ത്ത​വ​ണ എ​തി​രാ​ളി. 18118 വോ​ട്ട് ഇ​ദ്ദേ​ഹം നേ​ടി. 1965 , 1967 , 1970 വ​ർ​ഷ​ങ്ങ​ളി​ലാ​യി ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ സി.​പി.​എം സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച പി.​പി. കൃ​ഷ്ണ​നാ​യി​രു​ന്നു വി​ജ​യം. കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ളാ​യ കെ. ​ശ​ങ്ക​ര​നാ​രാ​യ​ണ​ൻ , എം.​എ​ൻ കു​റു​പ്പ്, ലീ​ലാ ദാ​മോ​ദ​ര​മേ​നോ​ൻ എ​ന്നി​വ​രാ​യി​രു​ന്നു എ​തി​രാ​ളി​ക​ൾ. ഏ​ഴ് ത​വ​ണ നേ​രി​ട്ട മ​ത്സ​ര​ങ്ങ​ളി​ൽ അ​ഞ്ച് ത​വ​ണ​യും വി​ജ​യം ആ​വ​ർ​ത്തി​ച്ച വി.​സി ക​ബീ​റി​ന്റെ ക​ന്നി​യ​ങ്കം 1980 ലാ​യി​രു​ന്നു. ജ​ന​ത പാ​ർ​ട്ടി​യി​ലെ പി.​ആ​ർ ന​മ്പ്യാ​രെ 3184 വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ ഇ​ദ്ദേ​ഹം പ​രാ​ജ​യ​പ്പെ​ടു​ത്തി. 1982 ൽ ​ന​ട​ന്ന തെ​ര​ഞ്ഞ​ടു​പ്പി​ൽ വി.​സി ക​ബീ​ർ നേ​രി​ട്ട​ത് രാ​ഷ്ട്രീ​യ ഗു​രു​നാ​ഥ​ൻ എ​ന്ന് വി​ശേ​ഷി​പ്പി​ക്കു​ന്ന പി. ​ബാ​ല​നെ ത​ന്നെ​യാ​ണ്.

1991 ൽ ​വി.​സി ക​ബീ​റി​ന് 42771 വോ​ട്ടും കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി കെ. ​ശ​ങ്ക​ര​നാ​രാ​യ​ണ​ന് 38501 വോ​ട്ടും 1996 ൽ ​ക​ബീ​റി​ന് 40615 വോ​ട്ടും കോ​ൺ​ഗ്ര​സ് പ്ര​തി​നി​ധി കെ.​വി പ്ര​ഭാ​ക​ര​ൻ ന​മ്പ്യാ​ർ​ക്ക് 33257 വോ​ട്ടും ല​ഭി​ച്ചു. 2001 ൽ ​കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി സി.​വി ബാ​ല​ച​ന്ദ്ര​നേ​ക്കാ​ൾ 17850 അ​ധി​കം വോ​ട്ട് നേ​ടി​യാ​യി​രു​ന്നു ക​ബീ​റി​ന്റെ വി​ജ​യം. കോ​ൺ​ഗ്ര​സി​ലേ​ക്ക് മ​ട​ങ്ങി​യ ശേ​ഷം ന​ട​ന്ന 2006 ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി.​സി ക​ബീ​റി​ന് എ​തി​രാ​ളി​യാ​യി എ​ത്തി​യ​ത് സി.​പി.​എം നേ​താ​വ് എം. ​ഹം​സ​യാ​യി​രു​ന്നു. 24343 വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് ഹം​സ നി​യ​മ​സ​ഭ സാ​മാ​ജി​ക​നാ​യ​ത്. 2011 ൽ ​ഹം​സ​ക്ക് മ​ത്സ​രി​ക്കേ​ണ്ടി വ​ന്ന​ത് കോ​ൺ​ഗ്ര​സി​ലെ വി.​കെ ശ്രീ​ക​ണ്ഠ​നോ​ടാ​യി​രു​ന്നു. 65,023 ഉം 51,820 ​വോ​ട്ടു​ക​ളാ​ണ് ഇ​രു​വ​രും നേ​ടി​യ​ത്. 2016 ൽ ​ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​ത് സ്ഥാ​നാ​ർ​ത്ഥി​യാ​യി മ​ത്സ​രി​ച്ച പി. ​ഉ​ണ്ണി 67161 വോ​ട്ടും കോ​ൺ​ഗ്ര​സ് പ്ര​തി​നി​ധി ഷാ​നി​മോ​ൾ ഉ​സ്മാ​ൻ 51,073 ഉം ​വോ​ട്ട് നേ​ടി. 16,088 വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ പി. ​ഉ​ണ്ണി നി​യ​മ​സ​ഭ സാ​മാ​ജി​ക​നാ​യി. 2021 ൽ ​ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​ത് സ്ഥാ​നാ​ർ​ത്ഥി അ​ഡ്വ. കെ ​പ്രേം​കു​മാ​റും കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ത്ഥി ഡോ. ​പി. സ​രി​നും ത​മ്മി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 15,152 വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ പ്രേം​കു​മാ​ർ വി​ജ​യി​ച്ചു.

ആ​രാ​വും സ്ഥാ​നാ​ർ​ഥി?

ഇ​ത്ത​വ​ണ അ​ഡ്വ. കെ. ​പ്രേം​കു​മാ​ർ എം.​എ​ൽ.​എ ത​ന്നെ ഇ​ട​ത് സ്ഥാ​നാ​ർ​ത്ഥി​യാ​കും. യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ത്ഥി​യാ​യി കെ.​പി.​സി.​സി സെ​ക്ര​ട്ട​റി പി ​ഹ​രി ഗോ​വി​ന്ദ​ന്റെ​യും സി.​പി.​എം വി​ട്ട പി.​കെ ശ​ശി​യു​ടെ​യും പേ​രു​ക​ൾ പു​റ​ത്ത് വ​രു​ന്നു​ണ്ട്. എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ത്ഥി​യാ​യി മു​ൻ ബി.​ജെ.​പി ജി​ല്ല പ്ര​സി​ഡ​ൻ​റ് കെ.​എ ഹ​രി​ദാ​സി​ന്റെ​യും മേ​ജ​ർ ര​വി​യു​ടെ​യും പേ​രു​ക​ൾ കേ​ൾ​ക്കു​ന്നു.

2021 നി​യ​മ​സ​ഭ

ആ​കെ വോ​ട്ട​ർ​മാ​ർ - 2,08,304

പോ​ൾ ചെ​യ്ത​ത് - 1,61,161

അ​ഡ്വ.​കെ.​പ്രേം​കു​മാ​ർ ( എ​ൽ..​ഡി.​എ​ഫ് ) - 74,859

ഡോ .​പി സ​രി​ൻ ( യു.​ഡി.​എ​ഫ്) - 59,707

പി ​വേ​ണു​ഗോ​പാ​ല​ൻ ( എ​ൻ.​ഡി.​എ ) - 25,056

ഭൂ​രി​പ​ക്ഷം - 15,152

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ottapalamelectionPalakkad
News Summary - The soil and mind of Ottapalam are intertwined with the left
Next Story