റോഡിന്റെ പ്രവേശന കവാടം അടച്ചു; വട്ടം കറങ്ങി യാത്രക്കാർ
text_fieldsഒറ്റപ്പാലം റെയിൽവേ സ്റ്റേഷൻ റോഡിലൂടെ വന്ന വാഹനം സുന്ദരയ്യർ റോഡിന്റെ
പ്രവേശന കവാടത്തിനു മുന്നിൽ
ഒറ്റപ്പാലം: നിർമാണ പ്രവൃത്തിയുടെ ഭാഗമായി ഒറ്റപ്പാലം സുന്ദരയ്യർ റോഡിന്റെ പ്രവേശന കവാടം അടച്ചതോടെ റെയിൽവേ സ്റ്റേഷൻ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ വട്ടംകറങ്ങുന്നു. റെയിൽവേ സ്റ്റേഷൻ, പൂഴിക്കുന്ന് ശ്രീകൃഷ്ണ ക്ഷേത്രം എന്നിവിടങ്ങളിൽനിന്ന് നഗരം ചുറ്റാതെ ഷൊർണൂർ, ചെർപ്പുളശ്ശേരി എന്നിവിടങ്ങളിലേക്ക് പോകാനുള്ള എളുപ്പ മാർഗമാണ് സുന്ദരയ്യർ റോഡ്. നഗരപാതയിലെ അഴുക്കുചാൽ നിർമാണത്തോടനുബന്ധിച്ചാണ് പ്രവേശന കവാടം അടച്ചിട്ടത്.
അഴുക്കുചാലിന് മുകളിൽ സ്ഥാപിക്കാനുള്ള സ്ലാബുകൾ വാർത്തിട്ടിരിക്കയാണ്. അതേസമയം മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കാത്തതിനാൽ യാത്രക്കാർ മടങ്ങിപോകേണ്ട അവസ്ഥയാണ്. കോൺക്രീറ്റ് സ്ലാബുകൾ സ്ഥാപിക്കുന്നത് വരെ ഇതേനില തുടരേണ്ടി വരുമെന്നതിനാൽ ശ്രദ്ധിക്കപ്പെടും വിധത്തിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കണമെന്നാണ് ആവശ്യം.

