Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightOttapalamchevron_rightസീനിയർ നാഷനൽ ബോഡി...

സീനിയർ നാഷനൽ ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പ് നാളെ

text_fields
bookmark_border
championship
cancel

ഒ​റ്റ​പ്പാ​ലം: ‘മി​സ്റ്റ​ർ ഇ​ന്ത്യ’​യെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യു​ള്ള 58ാമ​ത് സീ​നി​യ​ർ നാ​ഷ​ന​ൽ ബോ​ഡി ബി​ൽ​ഡി​ങ് ചാ​മ്പ്യ​ൻ​ഷി​പ് 10, 11 തീ​യ​തി​ക​ളി​ലാ​യി വാ​ണി​യം​കു​ളം പി.​കെ. ദാ​സ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ സം​ഘ​ടി​പ്പി​ക്കു​ന്നു. ജി​ല്ല ബോ​ഡി​ബി​ൽ​ഡി​ങ് അ​സോ​സി​യേ​ഷ​ൻ, ജി​ല്ല ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ൻ, പി.​കെ. ദാ​സ് മെ​ഡി​ക്ക​ൽ കോ​ള​ജ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന ചാ​മ്പ്യ​ൻ​ഷി​പ്പ് ഉ​ദ്‌​ഘാ​ട​നം 10ന് ​രാ​വി​ലെ 10ന് ​പോ​ണ്ടി​ച്ചേ​രി മ​ന്ത്രി സാ​യ് ജെ. ​ശ​ര​വ​ൺ കു​മാ​ർ ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

രാ​ജ്യ​ത്തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നാ​യി 400ലേ​റെ മ​ത്സ​രാ​ർ​ഥി​ക​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മാ​റ്റു​ര​ക്കും. ‘നോ ​ടു ഡ്ര​ഗ്സ് ഫോ​ർ ഹെ​ൽ​ത്തി ഇ​ന്ത്യ’​ആ​ശ​യം മു​ൻ​നി​ർ​ത്തി​യാ​ണ് ചാ​മ്പ്യ​ൻ​ഷി​പ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ആ​കെ 20 ല​ക്ഷം രൂ​പ​യു​ടെ പു​ര​സ്‌​കാ​ര​ങ്ങ​ളാ​ണ് മ​ത്സ​രാ​ർ​ഥി​ക​ൾ​ക്കാ​യി ക​രു​തി​യി​രി​ക്കു​ന്ന​ത്.

മി​സ്റ്റ​ർ ഇ​ന്ത്യ​ക്ക് 1.5 ല​ക്ഷം രൂ​പ കാ​ഷ് പ്രൈ​സും ട്രോ​ഫി​യും റ​ണ്ണ​ർ അ​പ്പി​ന് അ​ര ല​ക്ഷം രൂ​പ​യും ട്രോ​ഫി​യും സ​മ്മാ​നി​ക്കും. ശ​രീ​ര​ഭാ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഒ​മ്പ​ത് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി മ​ത്സ​രം ന​ട​ക്കും. ഇ​ത​ര മ​ത്സ​ര​ങ്ങ​ളി​ൽ വ​നി​ത​ക​ളു​ടെ പ്രാ​തി​നി​ത്യ​വു​ണ്ടാ​യി​രി​ക്കും. ആ​കെ 14 മ​ത്സ​ര​ങ്ങ​ളാ​ണു​ള്ള​ത്.

സ​മാ​പ​ന സ​മ്മേ​ള​നം 11 ന് ​വൈ​കീ​ട്ട് ആ​റി​ന് ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​ൻ ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​മെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ മു​ൻ മി​സ്റ്റ​ർ ഇ​ന്ത്യ താ​രം ടി.​കെ. ബ്രി​ജേ​ഷ്, സം​ഘാ​ട​ക സ​മി​തി ക​ൺ​വീ​ന​ർ വി.​വി. വേ​ണു​ഗോ​പാ​ൽ, ഷ​ക്കീ​ൽ നാ​ല​ക​ത്ത്, വി.​ജി. ബാ​ബു, ജോ​സ് പ​ല്ലി​ശ്ശേ​രി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Palakkad NewsBody Building Championship
News Summary - Senior National Body Building Championship on saturday
Next Story