പൊന്തക്കാട്ടിൽ സൂക്ഷിച്ച 850 ലിറ്റർ വാഷ് കണ്ടെത്തി
text_fieldsവരോട് അനങ്ങൻ മലയിലെ കാപ്പിക്കാട് നിന്ന് കണ്ടെത്തിയ വാഷ്
ഒറ്റപ്പാലം: എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ വരോട് ഭാഗത്തെ അനങ്ങൻ മലയിൽനിന്ന് ചാരായ വാറ്റിനായി തയ്യാറാക്കിയ 850 ലിറ്റർ വാഷ് പിടികൂടി. മലയിലെ പൊന്തക്കാടുകളിൽ സൂക്ഷിച്ച നിലയിലയിലാണ് വാഷ് കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചക്ക് രണ്ടോടെ എക്സൈസ് ഗ്രേഡ് ഇൻസ്പെക്ടർ എൻ. പ്രേമാനന്ദ കുമാറും സംഘവും നടത്തിയ പരിശോധനയിലാണ് മലയിലെ കാപ്പിക്കാട് ഭാഗത്ത് നിന്നും വാഷ് കണ്ടെടുത്തത്.
പ്ലാസ്റ്റിക്, തകര ബാരലുകളിലും കുടങ്ങളിലും സൂക്ഷിച്ച നിലയിലായിരുന്നു വാഷ്. സംഭവത്തിൽ അബ്ക്കാരി ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായും പ്രതികളെ കണ്ടെത്താനായില്ലെന്നും എക്സൈസ് സംഘം അറിയിച്ചു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ സി.വി. രാജേഷ് കുമാർ, സുദർശനൻ നായർ, ഗ്രേഡ് പി.ഒ.കെ പി. രാജേഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

