Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_right‘ഒപ്പം’ ലക്ഷ്യം കണ്ടു;...

‘ഒപ്പം’ ലക്ഷ്യം കണ്ടു; ജില്ലയിൽ 12 ലക്ഷം പേർ സുരക്ഷാപദ്ധതിയില്‍

text_fields
bookmark_border
helping hand
cancel

പാ​ല​ക്കാ​ട്: സം​സ്ഥാ​ന​ത​ല ബാ​ങ്കേ​ഴ്‌​സ് സ​മി​തി, റി​സ​ര്‍വ് ബാ​ങ്ക്, ന​ബാ​ര്‍ഡ്, ജി​ല്ല​യി​ലെ ബാ​ങ്കു​ക​ള്‍, കു​ടും​ബ​ശ്രീ, തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി എ​ന്നി​വ സം​യു​ക്ത​മാ​യി ന​ട​പ്പാ​ക്കു​ന്ന ‘ഒ​പ്പം’ സാ​മൂ​ഹി​ക സു​ര​ക്ഷ പ്ര​ചാ​ര​ണ പ​ദ്ധ​തി ജി​ല്ല​യി​ല്‍ ല​ക്ഷ്യം കൈ​വ​രി​ച്ച​താ​യി ലീ​ഡ് ബാ​ങ്ക് ജി​ല്ല മാ​നേ​ജ​ര്‍ ആ​ര്‍.​പി. ശ്രീ​നാ​ഥ്, കു​ടും​ബ​ശ്രീ മി​ഷ​ന്‍ ജി​ല്ല കോ ​ഓ​ഡി​നേ​റ്റ​ര്‍ കെ.​കെ. ച​ന്ദ്ര​ദാ​സ​ന്‍ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

2023 മാ​ര്‍ച്ചി​ല്‍ ആ​രം​ഭി​ച്ച പി.​എം സു​ര​ക്ഷ ബീ​മ യോ​ജ​ന, ജീ​വ​ന്‍ ജ്യോ​തി ബീ​മ യോ​ജ​ന, സാ​മൂ​ഹി​ക സു​ര​ക്ഷ ഇ​ന്‍ഷൂ​റ​ന്‍സ് പ​ദ്ധ​തി​ക​ളി​ൽ ജി​ല്ല​യി​ല്‍ 7,59,344 കു​ടും​ബാം​ഗ​ങ്ങ​ളി​ല്‍ നി​ന്നാ​യി 12,00,195 പേ​ര്‍ അം​ഗ​ങ്ങ​ളാ​ണ്. 20 രൂ​പ​യോ​ളം പ്രീ​മി​യം അ​ട​ക്കു​ന്ന ആ​ള്‍ക്ക് ഒ​രു ല​ക്ഷം മു​ത​ല്‍ ര​ണ്ട് ല​ക്ഷം വ​രെ ഇ​ന്‍ഷൂ​റ​ന്‍സ് തു​ക ല​ഭ്യ​മാ​കും. സാ​മ്പ​ത്തി​ക​മാ​യി ദു​ര്‍ബ​ല​രാ​യ വി​ഭാ​ഗ​ങ്ങ​ള്‍ക്ക് സു​ര​ക്ഷി​ത​ത്വം ന​ല്‍കു​ന്ന പ​ദ്ധ​തി​യി​ല്‍ അ​ട്ട​പ്പാ​ടി​യി​ലെ നൂ​റ് ശ​ത​മാ​നം പേ​രും അം​ഗ​ങ്ങ​ളാ​ണ്.

പ​ദ്ധ​തി ല​ക്ഷ്യം നേ​ടി​യ​തി​ന്റെ പ്ര​ഖ്യാ​പ​നം ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടി​ന് ഫോ​ര്‍ട്ട് പാ​ല​സി​ല്‍ വി.​കെ. ശ്രീ​ക​ണ്ഠ​ന്‍ എം.​പി നി​ര്‍വ​ഹി​ക്കും. പ്രോ​ഗ്രാം മാ​നേ​ജ​ര്‍ സി. ​സ​വി​ത, എ​സ്.​ബി.​ഐ പ്ര​തി​നി​ധി എ​സ്. അ​രു​ണ്‍കു​മാ​ര്‍ എ​ന്നി​വ​രും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OppamSchemePalakkad News
News Summary - oppam- saw the goal- 12 lakh people in the district under the security scheme
Next Story