Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തമിഴ്നാട് അതിർത്തിയിൽ: മാലിന്യക്കൂമ്പാരം

text_fields
bookmark_border
തമിഴ്നാട് അതിർത്തിയിൽ: മാലിന്യക്കൂമ്പാരം
cancel
camera_alt

ഗോ​വി​ന്ദാ​പു​രം അം​ബേ​ദ്ക​ർ കോ​ള​നി​ക്ക് സ​മീ​പം റോ​ഡ​രി​കി​ൽ കു​ന്നു​കൂ​ടി​യ മാ​ലി​ന്യം

മുതലമട: റോഡരുകിൽ മാലിന്യം കുന്നുകൂടിയിട്ടും പഞ്ചായത്ത് നീക്കം ചെയ്യുന്നില്ലെന്ന് പരാതി. ഗോവിന്ദാപുരം, ചെമ്മണാമ്പതി, മൂച്ചങ്കുണ്ട്, പുതൂർ പ്രദേശങ്ങളിലാണ് റോഡിന്‍റെ വശങ്ങളിൽ മാലിന്യം കുന്നുകൂടുന്നത്. തമിഴ്നാടിന്റെ അതിർത്തി പ്രദേശങ്ങളിലെ വാർഡുകളായതിനാൽ മുതലമട ഗ്രാമപഞ്ചായത്തിലെ ശുചീകരണ പ്രവർത്തനം പ്രദേശങ്ങളിൽ നടക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.

ഇറച്ചി മാലിന്യങ്ങളും ഹോട്ടൽ മാലിന്യങ്ങളും വ്യാപകമായി നിക്ഷേപിക്കുന്നതിനാൽ തെരുവുനായ്കളും പന്നികളും രാത്രിയിലും പകലിലും കൂട്ടമായി എത്തുന്നത് കാൽനടയാത്രക്കാരായ തൊഴിലാളികൾക്കും സൈക്കിളിലും ഇരുചക്ര വാഹനങ്ങളിലും പോകുന്നവർക്കും തിരിച്ചടിയായി. കഴിഞ്ഞ രണ്ടാഴ്ചകളിൽ നാല് അപകടങ്ങളാണ് തെരുവുനായ് മൂലം ഗോവിന്ദാപുരം അംബേദ്കർ കോളജിന് സമീപത്തെ മാലിന്യ നിക്ഷേപ പ്രദേശത്ത് ഉണ്ടായത്.

മൂച്ചങ്കുണ്ടിലും അപകടങ്ങൾ തുടരുന്നു. മാലിന്യം നീക്കം ചെയ്യുവാൻ എല്ലാ ദിവസവും അതിർത്തി പ്രദേശത്ത് വാഹനങ്ങളെ എത്തിക്കണമെന്നും പ്രധാന റോഡിന്‍റെ വശങ്ങളിൽ മാലിന്യം നിക്ഷേപിക്കാതിരിക്കുവാനുള്ള നടപടികൾ പഞ്ചായത്ത് സ്വീകരിക്കണമെന്നാണ് ആവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - On the Tamil Nadu border: A pile of garbage
Next Story