അപകടം പതിയിരിക്കുന്ന നെല്ലിയാമ്പതി
text_fieldsനെല്ലിയാമ്പതി: ധാരാളം വിനോദ സഞ്ചാരികൾ എത്തുന്ന നെല്ലിയാമ്പതിയിലേക്കുള്ള റോഡിൽ അപകടങ്ങൾ പതിയിരിക്കുന്നു. 25 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിന്‍റെ പല ഭാഗങ്ങളും വീതി കുറവാണ്. പോത്തുണ്ടി ഡാമിനു മുകളിലുള്ള കുണ്ടറച്ചോല സ്ഥിരം അപകട മേഖലയുമാണ്. ഇവിടെയുള്ള റോഡിലെ വളവിലൂടെ ഒരു വാഹനത്തിനുമാത്രം കടന്നുപോകാനുള്ള വീതി മാത്രമാണുള്ളത്.
സംരക്ഷണ ഭിത്തിക്ക് ഉയരം വളരെ കുറവുമാണ്. അതുപോലെ മരപ്പാലം, ചെറുനെല്ലി, പതിനാലാം മൈൽ, അയ്യപ്പൻ തിട്ട് ഭാഗങ്ങളിലെ റോഡ് വളവിൽ ഒരു വാഹനത്തിന് കഷ്ടിച്ച് കടന്ന് പോകാവുന്ന സ്ഥിതിയാണ്. പരിചയസമ്പന്നരായ വാഹന ഡ്രൈവർമാർ പോലും ഇതിലേ വളരെ ശ്രദ്ധയോടെയാണ് കടന്നുപോകാറ്.
അഞ്ഞൂറ് അടി ഉയരത്തിലാണ് റോഡുള്ളത്. താഴെ അഗാധമായ കൊക്കയാണ്. മുൻകാലങ്ങളിൽ കെ.എസ്.ആർ.ടി.സി ബസടക്കമുള്ള വാഹനങ്ങൾ മറിഞ്ഞ് അപകടവും ജീവഹാനിയും ഉണ്ടായിട്ടുണ്ട്. വാൽപ്പാറയിലുണ്ടായ അപകടത്തിന്‍റെ പശ്ചാത്തലത്തിൽ ജില്ലയിലെ പ്രധാന വിനോദ കേന്രമായ നെല്ലിയാമ്പതിയിൽ സന്ദർശകരുടെ ജീവന് സംരക്ഷണമുറപ്പാക്കാൻ റോഡ് വീതി കൂടാനും സംരക്ഷണ ഭിത്തി പുനർ നിർമിക്കാനും ഉത്തരവാദപ്പെട്ടവർ ശ്രദ്ധിക്കണമെന്ന് സന്നദ്ധ സംഘടനകൾ ആവശ്യ പ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

