വയോദമ്പതികളുടെ കൊലപാതകം; നാല് പ്രതികൾ പിടിയിൽ
text_fieldsഅറസ്റ്റിലായ ആച്ചിയപ്പൻ, മാതേശ്വരൻ, രമേഷ്
കോയമ്പത്തൂർ: വയോദമ്പതികളുടെ കൊലപാതകക്കേസിലെ നാല് പ്രതികൾ അറസ്റ്റിൽ. ഈറോഡ് ശിവഗിരിക്ക് സമീപം താമസിച്ചിരുന്ന ദമ്പതികളായ രാമസാമി (72), ഭാഗ്യം (63) എന്നിവരെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് പിടിയിലായത്. കഴിഞ്ഞ മാസം 28ന് രാത്രിയാണ് സംഭവം.
പ്രതികൾ മോഷണം നടത്തുന്നത് ദമ്പതികൾ തടഞ്ഞപ്പോൾ കൊല്ലുകയായിരുന്നു. അരച്ചലൂർ വീരപ്പം പാളയം സ്വദേശി ആച്ചിയപ്പൻ (48), അരച്ചലൂർ സൗത്ത് റോഡിൽ മാതേശ്വരൻ (52), വീരപ്പംപാളയം പുതുക്കോലനിയിൽ രമേഷ് (54) മോഷ്ടിച്ച ആഭരണങ്ങൾ ഉരുക്കിയ ചെന്നിമല ജ്ഞാനശേഖരൻ (51) എന്നിവരാണ് അറസ്റ്റിലായത്.
വീട്ടിൽനിന്ന് 33 പവൻ ആഭരണങ്ങൾ മോഷ്ടിച്ചിരുന്നു. ഈറോഡ് എസ്.പി സുജാ തയുടെ നേതൃത്വത്തിൽ പശ്ചിമമേഖല ഐ.ജി സെന്തിൽകുമാറിന്റെയും ഡി.ഐ.ജി ശശിമോഹന്റെയും മേൽനോട്ടത്തിൽ 12 പ്രത്യേ ക സംഘ ങ്ങൾ രൂപീകരിച്ചാണ് കേസ് അന്വേഷിച്ചിരുന്നത്.

