മിന്നുംതാരമായി മിന്നൽ മുരളി ജോസ് മോൻ
text_fieldsവസിഷ്ഠ് മാതാപിതാക്കളായ ഉമേഷിനും ജ്യോതിക്കുമൊപ്പം
ആലത്തൂർ: മിന്നൽ മുരളിയിലെ ജോസ് മോനെ അനശ്വരനാക്കിയ വസിഷ്ഠ് ജില്ല കലോത്സവത്തിലും ചാക്യർക്കൂത്തിൽ ഒന്നാം നേടി താരമായി. ഹൈസ്കൂൾ വിഭാഗം ചാക്യാർകൂത്ത് വേദിയിയിലാണ് വാണിയംകുളം ടി.ആർ.കെ ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസുകാരൻ വിസ്മയം വിതറിയത്. പാഞ്ചാലീ സ്വയംവരം ഹാസ്യാത്മകമായി അവതരിപ്പിച്ചും സമകാലിക രാഷ്ട്രീയ സംഭവങ്ങളെ ആക്ഷേപ ഹാസ്യത്തിലൂടെ വിമർശിച്ചും ബാലതാരം കാണികളെ കൈയിലെടുത്തു.
പൈങ്കുളം നാരായണ ചാക്യാരുടെ ശിക്ഷണത്തിലാണ് കൂത്ത് പഠിക്കുന്നത്. മാതാപിതാക്കളായ ഷൊർണൂർ സ്വദേശി പി. ഉമേഷിനും സി. ജ്യോതിക്കുമൊപ്പമാണ് മിന്നൽ താരം കലോത്സവ നഗരിയിലെത്തിയത്. ആറാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു വസിഷ്ഠിന്റെ സിനിമ പ്രവേശം. ‘മിന്നൽ മുരളി’യാണ് ശ്രദ്ധേയനാക്കിയത്. ബിഗ് ബജറ്റ് തമിഴ് ചിത്രമായ ‘സൂപ്പർ ഹീറോ’യിൽ വിജയ് സിനിമകളിലെ വില്ലൻ അർജുൻ ദാസിനും ‘ലോക’യിലെ പൊലീസ് സാൻഡിക്കുമൊപ്പം മുഴുനീള കഥാപാത്രമായി അഭിനയിച്ചുകൊണ്ടിരിക്കുകയാണിപ്പോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

