കോട്ടായി സെൻററിലെ മിനി ബസ് സ്റ്റാൻഡ്; നിർമാണം ഇഴയുന്നതായി പരാതി
text_fieldsകോട്ടായി: സെൻററിലെ ഗതാഗതക്കുരുക്കഴിക്കാനായി സർക്കാറിന്റെ ഒരുകോടി രൂപ ചെലവഴിച്ച് കോട്ടായിയിൽ നിർമിക്കുന്ന മിനി ബസ് സ്റ്റാൻഡ് നിർമാണം ഇഴയുന്നതായി പരാതി. പണി തുടങ്ങി മാസങ്ങൾ കഴിഞ്ഞിട്ടും പണി എവിടെയും എത്തിയില്ലെന്നാണ് ആക്ഷേപം.
കോട്ടായി സെൻററിൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ-ഗവ. ഹൈസ്കൂൾ എന്നിവക്കിടയിൽ മലമ്പുഴ കനാലിനുമുകളിൽ കോൺക്രീറ്റ് സ്ലാബ് നിരത്തിയാണ് മിനി ബസ് സ്റ്റാൻഡ് നിർമിക്കുന്നത്. കോൺക്രീറ്റ് സ്ലാബ് നിരത്താനായി കനാലിന്റെ ഇരുവശങ്ങളിലും ബണ്ട് നിർമിക്കാൻ കമ്പി സ്ഥാപിച്ചിട്ട് ഒരു മാസമായെന്നും കമ്പി തുരുമ്പെടുത്ത് നശിക്കുകയാണെന്നും ഉടൻ പണി തുടങ്ങാൻ ബന്ധപ്പെട്ട അധികൃതരും ജനപ്രതിനിധികളും ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

