ബൈക്കിൽ കഞ്ചാവ് കടത്തുന്നതിനിടെ മധ്യവയസ്കൻ പിടിയിൽ
text_fieldsഒറ്റപ്പാലം: ബൈക്കിൽ കഞ്ചാവ് കടത്തുന്നതിനിടെ മധ്യവയസ്കനെ എക്സൈസ് പിടികൂടി. പാലപ്പുറം റഹ്മാൻ മൻസിലിൽ ഷാഹിർ സൈഫുദ്ദീനെയാണ് (41) റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ എ. വിപിൻ ദാസിൻന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം പിടികൂടിയത്.
ചുനങ്ങാട്ടെ വാണിവിലാസിനി - മയിലും പുറം റോഡിൽ ബൈക്കിൽ സഞ്ചരിച്ചുകൊണ്ടിരിക്കെ പിടികൂടുകയായിരുന്നു. പരിശോധനയിൽ 2.8 കിലോ കഞ്ചാവ് കണ്ടെടുത്തു. എക്സൈസ് ഉദ്യോഗസ്ഥരായ സി.വി. രാജേഷ് കുമാർ, എസ്.ജെ. അനു, പി.പി. പ്രദീപ് കുമാർ, കെ. പ്രേംകുമാർ, മുഹമ്മദ് ഫിറോസ്, കെ.ജെ. ലൂക്കോസ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

