Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവെന്തുരുകി ജില്ല; അതീവ...

വെന്തുരുകി ജില്ല; അതീവ ജാഗ്രത നിർദേശം പുറപ്പെടുവിച്ച് കാലാവസ്ഥ വകുപ്പ്

text_fields
bookmark_border
വെന്തുരുകി ജില്ല; അതീവ ജാഗ്രത നിർദേശം പുറപ്പെടുവിച്ച് കാലാവസ്ഥ വകുപ്പ്
cancel

പാ​ല​ക്കാ​ട്: ക​ന​ത്ത ചൂ​ടി​ൽ ജി​ല്ല വെ​ന്തു​രു​കി​യ​തോ​ടെ ഉ​ഷ്ണ​ത​രം​ഗ മു​ന്ന​റി​യി​പ്പ്. കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പി​ന്‍റെ മാ​ന​ദ​ണ്ഡ പ്ര​കാ​രം സ​മ​ത​ല​പ്ര​ദേ​ശ​ങ്ങ​ളി​ൽ 40 ഡി​ഗ്രി സെ​ൽ​ഷ്യ​സ് ചൂ​ട് തു​ട​ർ​ന്നാ​ൽ ഉ​ഷ്ണ​ത​രം​ഗം പ്ര​ഖ്യാ​പി​ക്കാം. ക​ഴി​ഞ്ഞ ഏ​ഴി​ൽ അ​ഞ്ച് ദി​വ​സ​വും പാ​ല​ക്കാ​ട് താ​പ​നി​ല 40ന് ​മു​ക​ളി​ലാ​ണ്. വ്യാ​ഴാ​ഴ്ച 40.2 ആ​ണ് ജി​ല്ല​യി​ലെ ഉ​യ​ർ​ന്ന താ​പ​നി​ല.

2024ന് ​ശേ​ഷം ആ​ദ്യ​മാ​യാ​ണ് സം​സ്ഥാ​ന​ത്ത് ഉ​ഷ്ണ​ത​രം​ഗ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന​ത്. ഈ ​വ​ർ​ഷം സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന റെ​ക്കോ​ർ​ഡ് ചൂ​ട് ബു​ധ​നാ​ഴ്ച പാ​ല​ക്കാ​ട്ടാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 41.1 ഡി​ഗ്രി സെ​ൽ​ഷ്യ​സാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ജ​ല​വി​ഭ​വ വ​കു​പ്പി​ന്റെ മ​ല​മ്പു​ഴ അ​ണ​ക്കെ​ട്ടി​ലു​ള്ള താ​പ​മാ​പി​നി​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ക​ഴി​ഞ്ഞ പ​ത്ത് വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഏ​റ്റ​വും ഉ​യ​ർ​ന്ന താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി​യ​ത് 41.9 ഡി​ഗ്രി സെ​ൽ​ഷ്യ​സ് ആ​ണ്. 2016 ഏ​പ്രി​ൽ 27ന് ​പാ​ല​ക്കാ​ട്ടാ​ണ് ഇ​ത്ര​യും ഉ​യ​ർ​ന്ന താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി​യ​തെ​ന്ന് സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ ക​ണ​ക്കു​ക​ൾ വെ​ളി​പ്പെ​ടു​ത്തു​ന്നു.

ഈ ​വ​ർ​ഷം ഏ​പ്രി​ൽ 10, 18 തീ​യ​തി​ക​ളി​ലും 40.1 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ലെ​ത്തി​യി​രു​ന്നു. ഇ​തി​ന് മു​മ്പ് 2024 ഏ​പ്രി​ൽ 27നാ​ണ് പാ​ല​ക്കാ​ട് ചൂ​ട് 41.8 ഡി​ഗ്രി​​യി​ലെ​ത്തി​യ​ത്. 2023 ഏ​പ്രി​ൽ 13,14,18, 2019 ഏ​പ്രി​ൽ 17നും ​താ​പ​നി​ല 41.1ലെ​ത്തി​യി​രു​ന്നു.

അതീവ ജാഗ്രത നിർദേശം പുറപ്പെടുവിച്ച് കാലാവസ്ഥ വകുപ്പ്

പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ കാ​ലാ​വ​സ്ഥ വ​കു​പ്പ് ഉ​ഷ്‌​ണ​ത​രം​ഗ മു​ന്ന​റി​യി​പ്പ് പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ അ​തീ​വ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി നി​ർ​ദേ​ശി​ച്ചു. തൊ​ഴി​ൽ സ​മ​യം പു​നഃ​ക്ര​മീ​ക​രി​ച്ച് പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വ് ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്നും അ​തി​നാ​വ​ശ്യ​മാ​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്ത​ണ​മെ​ന്നും തൊ​ഴി​ൽ വ​കു​പ്പി​ന് അ​തോ​റി​റ്റി നി​ർ​ദേ​ശം ന​ൽ​കി. അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളി​ലേ​ക്കും മു​ന്ന​റി​യി​പ്പു​ക​ളും സു​ര​ക്ഷാ നി​ർ​ദേ​ശ​ങ്ങ​ളും എ​ത്തു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്ക​ണം. വ്യാ​പാ​ര​കേ​ന്ദ്ര​ങ്ങ​ളി​ൽ വാ​യു​സ​ഞ്ചാ​രം, കു​ടി​വെ​ള്ളം, ടോ​യ്‌​ലെ​റ്റ് സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ​യു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കു​ക​യും അ​തി​ല്ലാ​ത്ത ഇ​ട​ങ്ങ​ളി​ൽ ക​ട​ക​ളി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ ഉ​ൾ​പ്പെ​ടെ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി ആ​വ​ശ്യ​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ക​യും വേ​ണം.

ഹോ​ട്ട​ലു​ക​ളി​ൽ കാ​ത്തി​രി​ക്കേ​ണ്ടി വ​രു​ന്ന ടാ​ക്സി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വി​ശ്ര​മി​ക്കാ​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​ക​ണം. ഓ​ട്ടോ-​ടാ​ക്സി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വി​ശ്ര​മി​ക്കാ​നു​ള്ള താ​ൽ​ക്കാ​ലി​ക സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്ക​ണം. ഓ​ൺ​ലൈ​ൻ വി​ത​ര​ണ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​വ​രു​ടെ സം​ഭ​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലും ഭ​ക്ഷ​ണ വി​ത​ര​ണ​ക്കാ​ർ​ക്ക് റെ​സ്റ്റാ​റ​ന്റു​ക​ളു​ടെ സ​മീ​പ​ത്തുൃ ത​ണ​ലോ​ട് കൂ​ടി​യ വി​ശ്ര​മ​സൗ​ക​ര്യം ഒ​രു​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. തൊ​ഴി​ലാ​ളി​ക​ൾ​ക്ക് യൂ​നി​ഫോ​മി​ൽ ഉ​ൾ​പ്പെ​ടെ ഇ​ള​വു​ക​ൾ ന​ൽ​കാ​ൻ ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്ഫോം ഉ​ട​മ​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശം ന​ൽ​ക​ണം. ജി​ല്ല ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ, മ​റ്റ് ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ എ​ന്നി​വ​രു​മാ​യി സ​ഹ​ക​രി​ച്ച് മേ​ൽ ന​ട​പ​ടി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി കൈ​ക്കൊ​ള്ള​ണ​മെ​ന്നും അ​തോ​റി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

സൂ​ര്യാ​ഘാ​തം: ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ

പാ​ല​ക്കാ​ട് ഉ​യ​ർ​ന്ന ചൂ​ട് സൂ​ര്യാ​ഘാ​തം, സൂ​ര്യാ​ത​പം, നി​ർ​ജ​ലീ​ക​ര​ണം തു​ട​ങ്ങി നി​ര​വ​ധി ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കും. ആ​യ​തി​നാ​ൽ പൊ​തു​ജ​ന​ങ്ങ​ൾ താ​ഴെ പ​റ​യു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കേ​ണ്ട​താ​ണെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ (ആ​രോ​ഗ്യം) അ​റി​യി​ച്ചു.

  • രാ​വി​ലെ 11 മു​ത​ല്‍ ഉ​ച്ച​ക്ക് മൂ​ന്ന് വ​രെ ശ​രീ​ര​ത്തി​ൽ കൂ​ടു​ത​ൽ സ​മ​യം തു​ട​ർ​ച്ച​യാ​യി സൂ​ര്യ​പ്ര​കാ​ശം നേ​രി​ട്ട് ഏ​ൽ​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക.
  • ദാ​ഹ​മി​ല്ലെ​ങ്കി​ലും വെ​ള്ളം കു​ടി​ക്കു​ന്ന​ത് തു​ട​രു​ക. പ​ര​മാ​വ​ധി ശു​ദ്ധ​ജ​ലം കു​ടി​ക്കു​ക.
  • നി​ർ​ജ​ലീ​ക​ര​ണ​മു​ണ്ടാ​ക്കു​ന്ന മ​ദ്യം, കാ​പ്പി, ചാ​യ, കാ​ർ​ബ​ണേ​റ്റ​ഡ് സോ​ഫ്റ്റ് ഡ്രി​ങ്കു​ക​ൾ തു​ട​ങ്ങി​യ പാ​നീ​യ​ങ്ങ​ള്‍ പ​ക​ല്‍ സ​മ​യ​ത്ത് ഒ​ഴി​വാ​ക്കു​ക.
  • അ​യ​ഞ്ഞ, ഇ​ളം നി​റ​ത്തി​ലു​ള്ള കോ​ട്ട​ൺ വ​സ്ത്ര​ങ്ങ​ള്‍ ധ​രി​ക്കു​ക.
  • പു​റ​ത്തി​റ​ങ്ങു​മ്പോ​ൾ പാ​ദ​ര​ക്ഷ ധ​രി​ക്കു​ക. കു​ട​യോ തൊ​പ്പി​യോ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ന​ല്ല​താ​യി​രി​ക്കും.
  • പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ധാ​രാ​ള​മാ​യി ക​ഴി​ക്കു​ക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local Newsmeteorological departmentPalakkad NewsHigh Alert
News Summary - Meteorological Department issues high alert
Next Story