എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
text_fieldsമണ്ണാര്‍ക്കാട്: മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവിനെ മണ്ണാര്‍ക്കാട് പൊലീസ് അറസ്റ്റുചെയ്തു. തെങ്കര മണലടി കോളശ്ശേരിയില്‍ വീട്ടില്‍ ഷനൂപ് (23) ആണ് 3.2 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായത്. തിങ്കളാഴ്ച രാവിലെ നെല്ലിപ്പുഴ ജങ്ഷനിലാണ് സംഭവം. ജില്ല ലഹരിവിരുദ്ധ സ്ക്വാഡും മണ്ണാര്‍ക്കാട് എസ്.ഐ വിവേകിന്റെ നേതൃത്വത്തിലുള്ള പൊലീസും പട്രോളിങ് നടത്തുന്നതിനിടെയാണ് നിര്‍ത്തിയിട്ട ബൈക്കിന് സമീപം യുവാവും സുഹൃത്തായ മറ്റൊരു യുവാവും സംസാരിച്ചുനില്ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്.
പൊലീസിനെ കണ്ടതോടെ സുഹൃത്ത് ഓടി രക്ഷപെട്ടു. ഷനൂപിനെ ചോദ്യം ചെയ്തപ്പോള്‍ പരസ്പരവിരുദ്ധമായ കാര്യങ്ങൾ സംസാരിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ധരിച്ചിരുന്ന വസ്ത്രത്തില്‍നിന്നും മയക്കുമരുന്ന് കണ്ടെടുത്തത്. പ്രതിയെ മണ്ണാർക്കാട് കോടതിയില്‍ ഹാജരാക്കി.

