Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightMannarkkadchevron_rightമ​ണ്ണാ​ര്‍ക്കാ​ട്...

മ​ണ്ണാ​ര്‍ക്കാ​ട് അ​ഖി​ലേ​ന്ത്യ സെ​വ​ന്‍സ് ഫു​ട്‌​ബാ​ള്‍ ടൂ​ര്‍ണ​മെ​ന്റി​ന് ഇ​ന്ന് തു​ട​ക്കം

text_fields
bookmark_border
football tournament
cancel

മ​ണ്ണാ​ര്‍ക്കാ​ട്: മ​ണ്ണാ​ര്‍ക്കാ​ട് ഫു​ട്ബാ​ള്‍ അ​സോ​സി​യേ​ഷ​ന്‍ ന​ട​ത്തു​ന്ന 11ാമ​ത് അ​ഖി​ലേ​ന്ത്യ സെ​വ​ന്‍സ് ഫു​ട്ബാ​ള്‍ ടൂ​ര്‍ണ​മെ​ന്റ് ബു​ധ​നാ​ഴ്ച മു​ത​ല്‍ ആ​ശു​പ​ത്രി​പ്പ​ടി മു​ബാ​സ് ഫ്ല​ഡ് ലൈ​റ്റ് സ്റ്റേ​ഡി​യ​ത്തി​ല്‍ തു​ട​ങ്ങു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. സെ​വ​ന്‍സ് ഫു​ട്ബാ​ള്‍ അ​സോ​സി​യേ​ഷ​ന്റെ അം​ഗീ​കാ​ര​മു​ള്ള 20 ടീ​മു​ക​ളാ​ണ് ഒ​രു​മാ​സം നീ​ണ്ട ടൂ​ര്‍ണ​മെ​ന്റി​ല്‍ മ​ത്സ​രി​ക്കു​ന്ന​ത്. നോ​ക്കൗ​ട്ട് മ​ത്സ​ര​മാ​ണ്.

രാ​ത്രി എ​ട്ടി​ന് മ​ത്സ​ര​ങ്ങ​ള്‍ തു​ട​ങ്ങും. 50 രൂ​പ​യാ​ണ് ടി​ക്ക​റ്റ് നി​ര​ക്ക്. ഉ​ദ്ഘാ​ട​ന​ദി​ന​മാ​യ ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് ആ​റി​ന് സി​നി​മ താ​ര​ങ്ങ​ളാ​യ കോ​ട്ട​യം ന​സീ​ര്‍, വീ​ണ നാ​യ​ര്‍, പാ​ഷാ​ണം ഷാ​ജി എ​ന്നി​വ​ര്‍ ന​യി​ക്കു​ന്ന കോ​മ​ഡി ഷോ​യും ഗാ​ന​മേ​ള​യും ന​ട​ക്കും. പ​രി​പാ​ടി​ക്കും മ​ത്സ​ര​ത്തി​നു​മാ​യി അ​ന്നേ ദി​വ​സം 100 രൂ​പ​യാ​ണ് ഈ​ടാ​ക്കു​ക. ടൂ​ര്‍ണ​മെ​ന്റി​ന്റെ ഉ​ദ്ഘാ​ട​നം വി.​കെ. ശ്രീ​ക​ണ്ഠ​ന്‍ എം.​പി​യും ക​ലാ​പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം എ​ന്‍. ഷം​സു​ദ്ദീ​ന്‍ എം.​എ​ല്‍.​എ​യും നി​ര്‍വ​ഹി​ക്കും. കെ.​എം.​ജി മാ​വൂ​രും യു​നൈ​റ്റ​ഡ് എ​ഫ്.​സി. നെ​ല്ലി​ക്കു​ത്തും ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ഏ​റ്റു​മു​ട്ടും.

മ​ണ്ണാ​ര്‍ക്കാ​ട് മു​ല്ലാ​സ് വെ​ഡ്ഡി​ങ് സെ​ന്റ​റാ​ണ് ടൂ​ര്‍ണ​മെ​ന്റി​ന്റെ സ്പോ​ണ്‍സ​ര്‍. വാ​ര്‍ത്ത സ​മ്മേ​ള​ന​ത്തി​ല്‍ സെ​വ​ന്‍സ് ഫു​ട്ബാ​ള്‍ അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ് ചെ​റൂ​ട്ടി, എം.​എ​ഫ്.​എ ഭാ​ര​വാ​ഹി​ക​ളാ​യ ഫി​റോ​സ് ബാ​ബു, എം. ​സ​ലീം, റ​സാ​ക്ക്, ഇ​ബ്രാ​ഹിം, പി.​എം. സ​ഫീ​ര്‍, കെ.​പി.​എം. ഷൗ​ക്ക​ത്ത് തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Football TournamentPalakkad NewsSports News
News Summary - Mannarkkad All India Sevens Football Tournament Begins on wednesday
Next Story