95 ലിറ്റർ വിദേശ മദ്യം പിടികൂടി
text_fieldsപിടിയിലായ പ്രതികൾ
മണ്ണാർക്കാട്: അട്ടപ്പാടിയിലേക്ക് ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന വിദേശ മദ്യം പിടികൂടി. ബുധനാഴ്ച രാത്രി പത്തോടെയാണ് ആനമൂളി വനം വകുപ്പ് ചെക്ക് പോസ്റ്റിനുസമീപം വാഹന പരിശോധനക്കിടെ 95 ലിറ്റർ മദ്യം പിടികൂടിയത്. KL-50-B-7835 നമ്പർ ഓട്ടോറിക്ഷയിൽ അനധികൃതമായി അട്ടപ്പാടിയിലേക്ക് കടത്തുകയായിരുന്നു മദ്യം. ഒരു ലിറ്ററിന്റെ 60 കുപ്പിയും 500 മില്ലി ലിറ്ററിന്റെ 70 കുപ്പിയുമാണ് പിടികൂടിയത്.
ആനമുളി മേലേതിൽ വീട്ടിൽ മുഹമ്മദ് മുസ്തഫ (31), ആനമൂളി പള്ളിപ്പടി അറ്റക്കര വീട്ടിൽ സന്തോഷ് (33),പാലക്കയം ഓത്തുപള്ളികൽ വീട്ടിൽ ഷമീർ (32) എന്നിവരെ അറസ്റ്റ് ചെയ്തു.
മണ്ണാർക്കാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്.ബി. ആദർശ്, റേഞ്ച് ഇൻസ്പെക്ടർ വി. എ. വിനോജ്, എക്സൈസ് ഉദ്യോഗസ്ഥരായ സൽമാൻ റസാലി, എ. സജീവ്, എം. രങ്കൻ, പി. അലി അസ്കർ, എക്സൈസ് ഡ്രൈവമാരായ ജയപ്രകാശ്, അനീഷ് എന്നിവർ അടങ്ങുന്ന സംഘമാണ് വിദേശമദ്യം പിടികൂടിയത്.

