കെട്ടിടം പൊളിക്കുന്നതിനിടെ ഭിത്തി തകർന്ന് വീണ് തൊഴിലാളിക്ക് പരിക്ക്
text_fieldsപാലക്കാട്: പൊളിച്ചുനീക്കിക്കൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ ഒന്നാം നിലയിലെ ഭിത്തിയിടിഞ്ഞ് തൊഴിലാളി അടിയിൽ കുടുങ്ങി. പൊള്ളാച്ചി സ്വദേശി മുരുകനാണ് അപകടത്തിൽപെട്ടത്. പാലക്കാട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം അബൂബക്കർ റോഡിലാണ് സംഭവം.
സ്വകാര്യ വ്യക്തിയുടെ കെട്ടിടമാണ് പൊളിച്ചുകൊണ്ടിരുന്നത്. തുടർന്ന് അഗ്നിരക്ഷാസേന എത്തി മുരുകനെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചു. ജില്ല ഫയർ ഓഫിസർ അനൂപ്, സ്റ്റേഷൻ ഓഫിസർ ജോബി ജേക്കബ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. മുരുകന്റെ പരിക്കുകൾ ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.