Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവ്യാ​ജ ക്യൂ.ആ​ർ.കോ​ഡ്...

വ്യാ​ജ ക്യൂ.ആ​ർ.കോ​ഡ് വെ​ച്ച് പ​ണം ത​ട്ടി; യു​വാ​വ് പി​ടി​യി​ൽ

text_fields
bookmark_border
വ്യാ​ജ ക്യൂ.ആ​ർ.കോ​ഡ് വെ​ച്ച് പ​ണം ത​ട്ടി; യു​വാ​വ് പി​ടി​യി​ൽ
cancel
camera_alt

ഒ​മ​ർ

പ​ട്ടാ​മ്പി: വ്യാ​ജ ഫോ​ൺ പേ, ​ഗൂ​ഗി​ൾ പേ ​ആ​പ്ലി​ക്കേ​ഷ​ൻ ഉ​പ​യോ​ഗി​ച്ച് പ​ണം ത​ട്ടി​യ ആ​ളെ പൊ​ലീ​സ് പി​ടി​കൂ​ടി. പ​ട്ടാ​യി​ലെ മൂ​ന്ന് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​ണം ന​ൽ​കാ​തെ ക്യു.​ആ​ർ. കോ​ഡ് സ്കാ​ൻ ചെ​യ്തു പ​ണം ത​ട്ടി​യ തി​രു​വി​ല്വാ​മ​ല സ്വ​ദേ​ശി അ​ത്ത​മ​ന​ക്ക​ത്ത് വീ​ട്ടി​ൽ ഒ​മ​ർ(37) ആ​ണ് പ​ട്ടാ​മ്പി പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. ഇ​ക്ക​ഴി​ഞ്ഞ 20 നാ​ണു കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം.

പ​ട്ടാ​മ്പി ന​ഗ​ര​ത്തി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നാ​ണ് പ​ണം ത​ട്ടി​യ​ത്. പ​ട്ടാ​മ്പി ഹൈ​സ്കൂ​ൾ റോ​ഡി​ൽ എം.​ആ​ർ.​എ​ഫ് ട​യേ​ഴ്സി​ൽ​നി​ന്ന് കാ​റി​ന്‍റെ നാ​ലു ട​യ​റു​ക​ളും മാ​റ്റി​യ ശേ​ഷം 35,700 രൂ​പ ക​ട​യു​ട​മ​യു​ടെ ക്യു.​ആ​ർ. കോ​ഡ് സ്കാ​ൻ ചെ​യ്ത് ന​ൽ​കി​യ​തി​ന്റെ ടി​ക് മാ​ർ​ക്ക് കാ​ണി​ച്ച് സ്ഥ​ലം വി​ടു​ക​യാ​യി​രു​ന്നു. സ്ഥാ​പ​ന ഉ​ട​മ പി​ന്നീ​ട് പ​രി​ശോ​ധി​ച്ച​പ്പോ​ൾ ബാ​ങ്കി​ൽ പ​ണം ക​യ​റി​യി​ട്ടി​ല്ലെ​ന്ന് ക​ണ്ടു.

സ​മാ​ന​മാ​യ രീ​തി​യി​ൽ പ​ട്ടാ​മ്പി ക്യാ​പ്പി​റ്റ​ൽ സി​ക്സി​ൽ എ​ന്ന തു​ണി​ക്ക​ട​യി​ൽ നി​ന്നും 14,600 രൂ​പ​യു​ടെ​യും മാ​ർ​വ​ൽ ഫാ​ൻ​സി​യി​ൽ നി​ന്ന് 1853 രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി ത​ട്ടി​പ്പ് ന​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി.സ്ഥാ​പ​ന ഉ​ട​മ​ക​ളു​ടെ പ​രാ​തി​യി​ൽ സി.​സി.​ടി.​വി കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​യാ​ളെ തി​രി​ച്ച​റി​ഞ്ഞ് പി​ടി​കൂ​ടി.

പാ​ല​ക്കാ​ട് ജി​ല്ലാ പൊ​ലീ​സ് മേ​ധാ​വി അ​ജി​ത് കു​മാ​റി​ന്റെ നി​ർ​ദേ​ശാ​നു​സ​ര​ണം ഷൊ​ർ​ണൂ​ർ ഡി​വൈ.​എ​സ്.​പി സ​ജു കെ. ​അ​ബ്ര​ഹാ​മി​ന്റെ മേ​ൽ​നോ​ട്ട​ത്തി​ൽ പ​ട്ടാ​മ്പി എ​സ്.​എ​ച്ച്.​ഒ കെ. ​ജെ. ജി​നേ​ഷി​ൻ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ മ​നു കൃ​ഷ്ണ​ൻ, എ.​എ​സ്.​ഐ​മാ​രാ​യ ജ​യ​കു​മാ​ർ, റ​ഷീ​ദ്, പ്ര​കാ​ശ​ൻ, എ​സ്.​സി.​പി.​ഒ റി​യാ​സ്, മി​ജേ​ഷ്, ഷ​മീ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ഒ​റ്റ​പ്പാ​ലം ഹൈ​വേ പൊ​ലീ​സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Man ArrestedPalakkad Newsstealing moneyMalayalam News
News Summary - Man arrested for stealing money by using fake QR code
Next Story