Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightലോട്ടറി ബാഗ്...

ലോട്ടറി ബാഗ് മോഷ്ടിച്ചയാൾ സമ്മാനത്തുക വാങ്ങാനെത്തിയപ്പോൾ പിടിയിൽ

text_fields
bookmark_border
ലോട്ടറി ബാഗ് മോഷ്ടിച്ചയാൾ സമ്മാനത്തുക വാങ്ങാനെത്തിയപ്പോൾ പിടിയിൽ
cancel

കൊ​ല്ല​ങ്കോ​ട്: ലോ​ട്ട​റി ബാ​ഗ് മോ​ഷ്ടി​ച്ചു ക​ട​ന്ന​യാ​ൾ ലോ​ട്ട​റി​യി​ലെ സ​മ്മാ​ന​ത്തു​ക വാ​ങ്ങാ​നെ​ത്തി​യ​പ്പോ​ൾ പി​ടി​യി​ൽ. മീ​ങ്ക​ര അ​ബ്ദുൽ ഖാദറിനെയാ​ണ് (51) പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ചു​ള്ളി​യാ​ർ ഡാം ​സ്വ​ദേ​ശി ലോ​ട്ട​റി വി​ൽ​പ​ന​ക്കാ​ര​ൻ കാ​ജാ​മു​ഹ​മ്മ​ദ് സ്കൂ​ട്ട​റി​ൽ കാ​മ്പ്ര​ത്ത് ച​ള്ള​യി​ലെ ലോ​ട്ട​റി വി​ൽ​പ​ന​കേ​ന്ദ്ര​ത്തി​ൽ എ​ത്തി​യ​പ്പോ​ൾ സ്കൂ​ട്ട​റി​ലു​ണ്ടാ​യി​രു​ന്ന ലോ​ട്ട​റി ബാ​ഗ് അ​ബ്ദുൽ ഖാദർ മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. 7900 രൂ​പ​യു​ടെ ലോ​ട്ട​റി, 5000 രൂ​പ, ഹൃ​ദ്രോ​ഗ​ത്തി​ന് ക​ഴി​ക്കു​ന്ന മ​രു​ന്ന് എ​ന്നി​വ​യ​ട​ങ്ങി​യ ബാ​ഗാ​ണ് ന​ഷ്ട​മാ​യ​ത്.

പ​രി​സ​ര​ങ്ങ​ളി​ലെ സി.​സി.​ടി.​വി ദൃ​ശ‍്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ൾ മോ​ഷ്ടാ​വി​നെ തി​രി​ച്ച​റി​ഞ്ഞു. തു​ട​ർ​ന്ന് കൊ​ല്ല​ങ്കോ​ട് പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പൊ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് മോ​ഷ്ടി​ച്ച ബാ​ഗി​ലെ ലോ​ട്ട​റി​ക്ക് അ​ടി​ച്ച 6500 രൂ​പ സ​മ്മാ​ന​ത്തു​ക വാ​ങ്ങാ​ൻ കൊ​ല്ല​ങ്കോ​ട്ടെ ലോ​ട്ട​റി ഏ​ജ​ന്‍റി​ന്‍റെ ഷോ​പ്പി​ൽ അ​ബ്ദുൽ ഖാദർ എ​ത്തി​യ​ത്. ഷോ​പ്പ് ഉ​ട​മ കാ​ജാ​മു​ഹ​മ്മ​ദി​നെ വി​വ​ര​മ​റി​യി​ക്കു​ക​യും നാ​ട്ടു​കാ​രും പൊ​ലീ​സും എ​ത്തി പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lottery casepalakkad news
News Summary - lottery bag thief was caught when he came to collect the prize money
Next Story