Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഅ​ട​ർ​ക്ക​ളം നി​റ​ഞ്ഞു...

അ​ട​ർ​ക്ക​ളം നി​റ​ഞ്ഞു ആ​വേ​ശ​പ്പോ​രി​ൽ മു​ന്ന​ണി​ക​ൾ

text_fields
bookmark_border
poll cast
cancel

ക​ല്ല​ടി​ക്കോ​ട്: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി ന​ഗ​ര ഗ്രാ​മാ​ന്ത​ര​ങ്ങ​ളി​ൽ വോ​ട്ട് തേ​ടി​യു​ള്ള ആ​വേ​ശ​പ്പോ​രി​ലാ​ണ് പ്ര​മു​ഖ മു​ന്ന​ണി​ക​ൾ. പ്ര​ചാ​ര​ണ ക​ൺ​വെ​ൻ​ഷ​നു​ക​ളും കു​ടും​ബ​യോ​ഗ​ങ്ങ​ളും സ്ഥാ​നാ​ർ​ഥി പ​ര്യ​ട​ന​ങ്ങ​ളും പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി കോ​ങ്ങാ​ട് നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ൽ ര​ണ്ട് ത​വ​ണ പ​ര്യ​ട​നം പൂ​ർ​ത്തി​യാ​ക്കി. മ​ണ്ഡ​ലം, മേ​ഖ​ല ക​ൺ​വെ​ൻ​ഷ​നു​ക​ൾ പൂ​ർ​ത്തി​യാ​ക്കി. ബൂ​ത്ത്ത​ല ക​ൺ​വെ​ൻ​ഷ​നു​ക​ളി​ലും കു​ടും​ബ സ​ദ​സ്സു​ക​ളി​ലും എ​ൽ.​ഡി.​എ​ഫ് ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്നു. യു.​ഡി.​എ​ഫ് ഒ​രാ​ഴ്ച മു​മ്പാ​ണ് നി​യ​മ​സ​ഭ മ​ണ്ഡ​ലം ക​ൺ​വെ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച​ത്. ജി​ല്ലാ​തി​ർ​ത്തി പ്ര​ദേ​ശ​മാ​യ വ​ട​ക്ക​ൻ മേ​ഖ​ല​യി​ൽ വോ​ട്ട് തേ​ടി​യു​ള്ള യാ​ത്ര​ക്ക് യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യും സി​റ്റി​ങ് എം.​പി​യു​മാ​യ വി.​കെ. ശ്രീ​ക​ണ്ഠ​ൻ പ​ര്യ​ട​നം തു​ട​ങ്ങി. ബു​ധ​നാ​ഴ്ച ത​ച്ച​നാ​ട്ടു​ക​ര​യി​ലെ കൊ​ട​ക്കാ​ട്ടു​നി​ന്ന് പ​ര്യ​ട​നം തു​ട​ങ്ങും. രാ​വി​ലെ 11.30ന് ​പു​ലാ​പ്പ​റ്റ​യി​ലും പ​ര്യ​ട​നം ന​ട​ത്തും.

യു.​ഡി.​എ​ഫ് ക​രി​മ്പ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​ൻ കെ.​പി.​സി.​സി ഡി​ജി​റ്റ​ൽ മീ​ഡി​യ സെ​ൽ ക​ൺ​വീ​ന​ർ ഡോ. ​പി. സ​രി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. യു.​ഡി.​എ​ഫ് ചെ​യ​ർ​മാ​ൻ കെ.​കെ. ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​എ​സ്. നാ​സ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി.​കെ. ഷൈ​ജു, എം.​കെ. മു​ഹ​മ്മ​ദ്‌ ഇ​ബ്രാ​ഹിം, ആ​ന്റ​ണി മ​തി​പ്പു​റം, സ​ലാം ത​റ​യി​ൽ, സി.​എം. നൗ​ഷാ​ദ്, പി.​കെ. അ​ബ്ദു​ല്ല​കു​ട്ടി, ന​വാ​സ് മു​ഹ​മ്മ​ദ്‌, സി.​കെ. മു​ഹ​മ്മ​ദ്‌ മു​സ്ത​ഫ, പു​രു​ഷോ​ത്ത​മ​ൻ, നൈ​നാ​ൻ, യൂ​സ​ഫ് പാ​ല​ക്ക​ൽ, രാ​ജി പ​ഴ​യ​ക​ളം, ഹ​രി​ദാ​സ​ൻ, യു.​ഡി.​എ​ഫ് ക​ൺ​വീ​ന​ർ പി.​കെ.​എം. മു​സ്ത​ഫ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി എ. ​വി​ജ​യ​രാ​ഘ​വ​ൻ പ​ര്യ​ട​ന​ത്തി​ൽ

ത​ച്ച​മ്പാ​റ: പാ​ല​ക്കാ​ട് ലോ​ക​സ​ഭ എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി എ. ​വി​ജ​യ​രാ​ഘ​വ​ൻ കോ​ങ്ങാ​ട് നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ലെ കാ​രാ​കു​ർ​ശ്ശി, വി​യ്യ​കു​റു​ശ്ശി, ചി​റ​ക്ക​ൽ​പ്പ​ടി, ത​ച്ച​മ്പാ​റ പ്ര​ദേ​ശ​ങ്ങ​ളി​ൽ വോ​ട്ട് തേ​ടി പ​ര്യ​ട​ന​വും റോ​ഡ്ഷോ​യും ന​ട​ത്തി. കെ. ​ശാ​ന്ത​കു​മാ​രി എം.​എ​ൽ.​എ, പി.​എ. ഗോ​കു​ൽ​ദാ​സ്, ഒ. ​നാ​രാ​യ​ണ​ൻ​കു​ട്ടി, എം. ​കൃ​ഷ്ണ​ദാ​സ് എ​ന്നി​വ​ർ അ​നു​ഗ​മി​ച്ചു. കാ​രാ​കു​ർ​ശ്ശി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പു​ല്ലി​ശ്ശേ​രി​യി​ൽ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സി.​പി.​എം സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ റാ​ലി​യും എ. ​വി​ജ​യ​രാ​ഘ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ശ്രീ​ക​ണ്ഠ​ൻ മ​ണ്ണാ​ർ​ക്കാട്ട്

മ​ണ്ണാ​ര്‍ക്കാ​ട് : മ​ണ്ണാ​ര്‍ക്കാ​ട് മേ​ഖ​ല​യി​ല്‍ പാ​ല​ക്കാ​ട് ലോ​ക്‌​സ​ഭ മ​ണ്ഡ​ലം യു.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍ഥി വി.​കെ. ശ്രീ​ക​ണ്ഠ​ന്‍ റോ​ഡ് ഷോ ​ന​ട​ത്തി. മ​ണ്ണാ​ര്‍ക്കാ​ട് ന​ഗ​ര​സ​ഭ, തെ​ങ്ക​ര, കു​മ​രം​പു​ത്തൂ​ര്‍, കോ​ട്ടോ​പ്പാ​ടം, അ​ല​ന​ല്ലൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ പ​ര്യ​ട​നം ന​ട​ത്തി. നൂ​റി​ല​ധി​കം ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ല്‍ ഓ​രോ ഭാ​ഗ​ങ്ങ​ളി​ലും പ്ര​വ​ര്‍ത്ത​ക​ര്‍ അ​ണി​നി​ര​ന്നു. ക​ലാ​ല​യ​ങ്ങ​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും സ്ഥാ​നാ​ര്‍ഥി​യെ​ത്തി. ഇ​ന്ന​ലെ രാ​വി​ലെ തെ​ങ്ക​ര പ​ഞ്ചാ​യ​ത്തി​ലെ ആ​ന​മൂ​ളി​യി​ല്‍നി​ന്നാ​ണ് റോ​ഡ് ഷോ ​തു​ട​ങ്ങി​യ​ത്. നൂ​റു​ക്ക​ണ​ക്കി​ന് പ്ര​വ​ര്‍ത്ത​ക​ര്‍ സ്ഥാ​നാ​ര്‍ഥി​യെ​യും നേ​താ​ക്ക​ളെ​യും സ്വീ​ക​രി​ച്ചു. എ​ന്‍. ഷം​സു​ദ്ദീ​ന്‍ എം.​എ​ല്‍.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ണ്ണാ​ർ​ക്കാ​ട് മേ​ഖ​ല​യി​ൽ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി വി.​കെ. ശ്രീ​ക​ണ്ഠ​ന്റെ പ​ര്യ​ട​നം

തെ​ങ്ക​ര യു.​ഡി.​എ​ഫ് മ​ണ്ഡ​ലം ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍ ടി.​കെ. ഫൈ​സ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി.​സി.​സി സെ​ക്ര​ട്ട​റി​മാ​രാ​യ പി. ​അ​ഹ​മ്മ​ദ് അ​ഷ്റ​ഫ്, പി.​ആ​ര്‍. സു​രേ​ഷ്, മ​റ്റു നേ​താ​ക്ക​ളാ​യ റ​ഷീ​ദ് ആ​ലാ​യ​ന്‍, അ​സീ​സ് ഭീ​മ​നാ​ട്, ടി.​എ. സ​ലാം, ടി.​എ. സി​ദ്ദീ​ഖ്, ക​ള​ത്തി​ല്‍ അ​ബ്ദു​ള്ള, അ​രു​ണ്‍കു​മാ​ര്‍ പാ​ല​ക്കു​റു​ശ്ശി, ഗി​രീ​ഷ് ഗു​പ്ത, സി. ​മു​ഹ​മ്മ​ദ് ബ​ഷീ​ര്‍, ഹ​രി​ദാ​സ് ആ​റ്റ​ക്ക​ര എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. റോ​ഡ് ഷോ​ക്ക് ചെ​ക്ക് പോ​സ്റ്റ് പ​രി​സ​ര​ത്ത് യു.​ഡി.​എ​ഫ് മ​ണ്ണാ​ര്‍ക്കാ​ട് മു​നി​സി​പ്പ​ല്‍ ക​മ്മി​റ്റി സ്വീ​ക​ര​ണം ന​ല്‍കി. ന​ഗ​ര​ത്തി​ലെ ന​ജാ​ത്ത് കോ​ള​ജ്, എം.​ഇ.​എ​സ് ക​ല്ല​ടി കോ​ള​ജ്, എം.​ഇ.​എ​സ് ഹ​യ​ര്‍സെ​ക്ക​ന്‍ഡ​റി സ്കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലും വോ​ട്ട​ഭ്യ​ര്‍ഥി​ച്ചെ​ത്തി. റോ​ഡ് ഷോ ​വൈ​കീ​ട്ടോ​ടെ കോ​ട്ട​പ്പ​ള്ള​യി​ല്‍ സ​മാ​പി​ച്ചു.

ഗോ​പി​നാ​ഥ് പ​ക്ഷം ക​ൺ​വെ​ൻ​ഷ​ൻ

പെ​രി​ങ്ങോ​ട്ടു​കു​റു​ശ്ശി: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​രെ പി​ന്തു​ണ​ക്ക​ണ​മെ​ന്ന​ത് സം​ബ​ന്ധി​ച്ച് നി​ല​പാ​ടെ​ടു​ക്കാ​ൻ കോ​ൺ​ഗ്ര​സു​മാ​യി ഇ​ട​ഞ്ഞ് പ്രാ​ഥ​മി​കാം​ഗ​ത്വം വ​രെ ഉ​പേ​ക്ഷി​ച്ച മു​ൻ എം.​എ​ൽ.​എ എ.​വി. ഗോ​പി​നാ​ഥ് പ്ര​വ​ർ​ത്ത​ക​രെ പ​ങ്കെ​ടു​പ്പി​ച്ച് ക​ൺ​വെ​ൻ​ഷ​ൻ ന​ട​ത്തി. എ.​വി. ഗോ​പി​നാ​ഥ്, പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്റ് കെ.​എം. കേ​ര​ള​കു​മാ​രി, പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്റ് ഇ.​പി. പൗ​ലോ​സ്, കെ.​പി. ശ്രീ​ധ​ര​ൻ, ടി.​എം. നി​സാ​ർ, കെ.​ടി. പ്ര​തീ​പ്, സു​കു​മാ​ര​ൻ, കെ.​എ. മ​ക്കി, മു​ൻ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്റ് കെ. ​ര​വീ​ന്ദ്ര​നാ​ഥ്, അ​ബ്‌​ദു​ൽ റ​ഹ്‌​മാ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Palakkad NewsLok Sabha Elections 2024
News Summary - Lok sabha elections 2024
Next Story