മേനോൻപാറയിൽ മദ്യ പ്ലാന്റ് നിർമാണം തുടങ്ങുന്നു
text_fieldsപാലക്കാട്: ചിറ്റൂർ മേനോൻ പാറയിൽ പൊതുമേഖലാ സ്ഥാപനമായ മലബാർ ഡിസ്റ്റിലറീസിന്റെ കീഴിൽ ഇന്ത്യൻ നിർമിത വിദേശ മദ്യം ഉൽപാദിപ്പിക്കാൻ നടപടി തുടങ്ങി. ജലക്ഷാമത്തിന്റെ പേരിൽ ജനകീയ പ്രതിഷേധത്തെത്തുടർന്ന് അടച്ചുപൂട്ടിയ സ്വകാര്യ ബിയർ കമ്പനി സ്ഥാപിക്കാനിരുന്നയിടത്താണ് മലബാർ ഡിസ്റ്റിലറിയുടെ ബോട്ട്ലിങ് പ്ലാന്റ് വരുന്നത്.
ബോട്ട്ലിങ് പ്ലാന്റ് സ്ഥാപിക്കാൻ പ്രതിദിനം 25,000 ലിറ്റർ വെള്ളത്തിന്റെ ആവശ്യമാണ് കണക്കാക്കുന്നത്. ഇരുഭാഗത്തുള്ള പുഴകളിൽ നിന്ന് വെള്ളം മേനോൻ പാറയിലെ കമ്പനി പരിസരത്തെ സംഭരണിയിൽ എത്തിച്ച് ശുദ്ധീകരിക്കാനുള്ള പദ്ധതി ജല അതോറിറ്റി തയാറാക്കിയിട്ടുണ്ട്. 2009 ജൂണിലാണ് കോഓപറേറ്റീവ് ഷുഗേഴ്സിന്റെ ഷുഗർ ഫാക്ടറി നിന്ന മേനോൻ പാറയിൽ മലബാർ ഡിസ്റ്റലറി സ്ഥാപിക്കാൻ നടപടി തുടങ്ങിയത്.
2024 ജൂലൈയിൽ ഇതിന് ഭരണാനുമതി ലഭിച്ചു. 2025 മാർച്ചിൽ സാങ്കേതികാനുമതിയുമായി. 29.5 കോടി രൂപയുടെ പദ്ധതിയിൽ ബോട്ട്ലിങ് പ്ലാന്റ് സ്ഥാപിക്കാൻ ബിവ്റജസ് കോർപറേഷന് സർക്കാർ 25 കോടി രൂപ അനുവദിച്ചിട്ടുണ്ട്. പ്ലാന്റിന്റെ നിർമാണോദ്ഘാടനം ഏഴിന് മന്ത്രി എം.ബി രാജേഷ് നിർവഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

