റോഡിന് നിരപ്പ് വ്യത്യാസം; അപകടത്തിലേക്ക് ഓടിച്ചുകയറി വാഹനങ്ങൾ
text_fieldsകൊടുവായൂർ: റോഡിലെ നിരപ്പ് വ്യത്യാസം കാരണം അപകടങ്ങൾ തുടർക്കഥയാകുന്നു. കൊല്ലങ്കോട്-എലവഞ്ചേരി, കൊടുവായൂർ- ചിറ്റൂർ എന്നീ റോഡുകളിലെ നിരപ്പ് വ്യത്യാസമാണ് വാഹനാപകടങ്ങൾക്ക് വഴിവെക്കുന്നത്. ഒരു മാസത്തിനിടെ 16ലധികം വാഹനാപകടങ്ങൾ ഉണ്ടായതായി നാട്ടുകാരും ആംബുലൻസ് ഡ്രൈവർമാരും പറയുന്നു.
കൊടുവായൂർ-പുതുനഗരം-ചിറ്റൂർ റോഡിലെ നിരപ്പ് വ്യത്യാസം മൂലം നിരവധി അപകടങ്ങളാണ് ഉണ്ടാകുന്നത്. ഇവിടെ ഓട്ടോറിക്ഷ മുതൽ ഇരുചക്രവാഹനങ്ങൾ വരെ അപകടത്തിലാകുന്നു. കൊടുവായൂർ-ചിറ്റൂർ റോഡിൽ പുതുനഗരം-തത്തമംഗലം അതിർത്തി പ്രദേശത്ത് കഴിഞ്ഞ നാല് ദിവസത്തിനിടെ ഉണ്ടായ നാല് അപകടങ്ങളിൽ അഞ്ചുപേർക്ക് പരിക്കേറ്റു.
റീ ടാറിങ് നടത്തിയ റോഡിന്റെ വശങ്ങളിൽ മണ്ണിട്ട് നികത്താത്തതും പഴയ റോഡിലെ കോൺക്രീറ്റ് സ്ഥാപിച്ച പ്രദേശങ്ങൾ റീ ടാറിങ് നടത്താതെ ഒഴിവാക്കിയതുമാണ് അപകടങ്ങൾ വർധിക്കാൻ കാരണമെന്ന് നാട്ടുകാർ പറഞ്ഞു. റോഡിന്റെ വശങ്ങളിലെ വ്യത്യാസം പരിഹരിക്കാൻ നൽകുന്ന പരാതികൾ അധികൃതർ പരിഗണിക്കുന്നില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. ഇരുചക്രവാഹനങ്ങളാണ് കൂടുതലും അപകടത്തിലാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

