മൺസൂൺകാല ടൂറിസം പാക്കേജുമായി കെ.എസ്.ആർ.ടി.സി
text_fieldsപാലക്കാട്: കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെല്ലിന്റെ ഭാഗമായി പാലക്കാട് ഡിപ്പോയിൽനിന്ന് വിവിധ സ്ഥലങ്ങളിലേക്ക് മൺസൂൺകാല യാത്ര സംഘടിപ്പിക്കുന്നു. ജൂലൈ ഏഴ്, 14, 21, 28 തീയതികളിൽ നെല്ലിയാമ്പതിക്കും 13ന് മലക്കപ്പാറക്കും 14, 28 തീയതികളിൽ സൈലന്റ് വാലിക്കുമാണ് ട്രിപ്പ് സംഘടിപ്പിച്ചിട്ടുള്ളത്.
നെല്ലിയാമ്പതി യാത്ര രാവിലെ ഏഴിനും മലക്കപ്പാറ, സൈലന്റ് വാലി ട്രിപ്പുകൾ രാവിലെ ആറിനുമാണ് ആരംഭിക്കുക. ഇതിനു പുറമെ രാമായണ മാസാചരണത്തിന്റെ ഭാഗമായി ജൂലൈ 19, 24, 27 തീയതികളിൽ കോട്ടയത്തേക്ക് നാലമ്പല യാത്രയും സംഘടിപ്പിക്കുന്നുണ്ട്. രാവിലെ നാലിനാണ് നാലമ്പല യാത്ര ആരംഭിക്കുക. വിവരങ്ങൾക്ക് 8304859018, 7012988534

