അവധിദിനങ്ങൾ ആഘോഷമാക്കാൻ കെ.എസ്.ആർ.ടി.സി
text_fieldsപാലക്കാട്: ഏപ്രിലിലെ അവധിദിനങ്ങൾ ആഘോഷമാക്കാൻ കുറഞ്ഞ ചെലവിൽ വിനോദയാത്ര ഒരുക്കി പാലക്കാട് കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ. ഡിപ്പോയിൽനിന്നുള്ള മൂന്നാർ, ഗവി, മലക്കപ്പാറ, വയനാട്, നെല്ലിയാമ്പതി, സൈലന്റ്വാലി യാത്രകൾക്ക് ബുക്കിങ് ആരംഭിച്ചു. ബുക്കിങ്ങിനും അന്വേഷണങ്ങൾക്കും 8304859018, 7012988534.
യാത്രകൾ: ഏഴ്, 14, 21, 28 തീയതികളിൽ നെല്ലിയാമ്പതി യാത്ര (ഒരു ദിവസം) രാവിലെ ഏഴിന് പു റപ്പെട്ട് വൈകീട്ട് ഏഴിന് തിരിച്ചെത്തും. 13, 27 തീയതികളിൽ മലക്കപ്പാറ യാത്ര (ഒരുദിവസം) രാവിലെ ആറിന് പുറപ്പെട്ട് രാത്രി 11.30ന് എത്തും. 13, 20, 28 തീയതികളിൽ സൈലന്റ്വാലി യാത്ര (ഒരുദിവസം) രാവിലെ ആറിന് പുറപ്പെട്ട് വൈകീട്ട് ഏഴിന് എത്തും.
20ന് മൂന്നാർ യാത്ര (രണ്ട് ദിവസം) രാവിലെ 10ന് പുറപ്പെട്ട് 23ന് പുലർച്ച നാലിന് എത്തും. 22ന് ഗവി യാത്ര (രണ്ട് ദിവസം) രാത്രി ഒമ്പതിന് പുറപ്പെട്ട് 24ന് പുലർച്ച അഞ്ചിന് എത്തും.

