Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightKongadchevron_rightമു​ണ്ടൂ​ർ-​തൂ​ത പാ​ത...

മു​ണ്ടൂ​ർ-​തൂ​ത പാ​ത ന​വീ​ക​ര​ണം പു​ന​രാ​രം​ഭി​ച്ചു

text_fields
bookmark_border
road renovation
cancel
camera_alt

മു​ണ്ടൂ​ർ-​തൂ​ത പാ​ത നി​ർ​മാ​ണ സ്ഥ​ലം കെ. ​ശാ​ന്ത​കു​മാ​രി എം.​എ​ൽ.​എ​യും ഉ​ദ്യോ​ഗ​സ്ഥ​രും

പ​രി​ശോ​ധി​ക്കു​ന്നു

കോ​ങ്ങാ​ട്: മു​ണ്ടൂ​ർ-​തൂ​ത പാ​ത​യു​ടെ ബാ​ക്കി​വെ​ച്ച ന​വീ​ക​ര​ണ പ്ര​വൃ​ത്തി പു​ന​രാ​രം​ഭി​ച്ചു. പാ​ത​യു​ടെ ന​വീ​ക​ര​ണം ഇ​ഴ​യു​ന്ന​ത് സം​ബ​ന്ധി​ച്ച് ‘മാ​ധ്യ​മം’ വാ​ർ​ത്ത പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് കെ. ​ശാ​ന്ത​കു​മാ​രി എം.​എ​ൽ.​എ കോ​ങ്ങാ​ട്ടെ സം​സ്ഥാ​ന പാ​ത​യു​ടെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ വി​ല​യി​രു​ത്താ​ൻ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. മ​ഴ​ക്കാ​ല​ത്ത് നി​ർ​ത്തി​വെ​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ക​രാ​ർ ഏ​റ്റെ​ടു​ത്ത ക​മ്പ​നി പ്ര​തി​നി​ധി​ക​ൾ​ക്കും എം.​എ​ൽ.​എ നി​ർ​ദേ​ശം ന​ൽ​കി.

കോ​ങ്ങാ​ട്ടും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും മെ​റ്റ​ലി​ട്ട സ്ഥ​ല​ങ്ങ​ളി​ൽ ഉ​പ​രി​ത​ലം പു​തു​ക്കി ടാ​റി​ങ് ന​ട​ത്തു​ന്ന പ്ര​വൃ​ത്തി വൈ​കാ​തെ ആ​രം​ഭി​ക്കു​മെ​ന്ന് കെ.​എ​സ്.​ടി.​പി.​എ​ഞ്ചി​നി​യ​റി​ങ് വി​ങ് ഉ​റ​പ്പ് ന​ൽ​കി​യ​താ​യി എം.​എ​ൽ.​എ.​പ​റ​ഞ്ഞു. കെ. ​ശാ​ന്ത​കു​മാ​രി എം.​എ​ൽ.​എ​ക്കൊ​പ്പം സി.​പി.​എം മു​ണ്ടൂ​ർ ഏ​രി​യ സെ​ക്ര​ട്ട​റി സി.​ആ​ർ. സ​ജീ​വ് അ​ട​ക്ക​മു​ള്ള പ്രാ​ദേ​ശി​ക നേ​താ​ക്ക​ളു​മു​ണ്ടാ​യി​രു​ന്നു.

മൂ​ന്ന് മാ​സം മു​മ്പ് പൊ​ടി​ശ​ല്യം കാ​ര​ണം റോ​ഡ് പ​ണി വൈ​കു​ന്ന​തി​ൽ വ്യാ​പാ​രി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തി​റ​ങ്ങി​യി​രു​ന്നു. റോ​ഡ് ന​വീ​ക​ര​ണം ത്വ​രി​ത​പ്പെ​ടു​ത്താ​ൻ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ സ​ത്വ​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ത​ദ്ദേ​ശ​വാ​സി​ക​ൾ അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. മ​ഴ​ക്കാ​ല​മു​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​കൂ​ല സാ​ഹ​ച​ര്യം മൂ​ല​മാ​ണ് റോ​ഡ് പ​ണി ഇ​ട​ക്കാ​ല​ത്ത് നി​ർ​ത്തി​വെ​ക്കാ​നി​ട​യാ​യ​തെ​ന്ന് ക​രാ​ർ ഏ​റ്റെ​ടു​ത്ത ക​മ്പ​നി​യു​ടെ പ്ര​തി​നി​ധി എം.​എ​ൽ.​എ​യെ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Palakkad NewsRoad Renovation
News Summary - Mundur-Thootha road renoavtion resumed
Next Story