മാവേലി സ്റ്റോറിൽ അരിയില്ലാതെ രണ്ടാഴ്ച
text_fieldsകൊല്ലങ്കോട്: അരിയില്ലാതെ രണ്ടാഴ്ചയായി മാവേലി സ്റ്റോറിൽ ആളുകൾ കുറയുന്നു. കൊല്ലങ്കോട്, പുതുനഗരം പഞ്ചായത്തുകളിലെ മാവേലി സ്റ്റോറുകളാണ് പഞ്ചസാര പോലും ഇല്ലാത്തതിനാൽ ആളില്ലാ കേന്ദ്രങ്ങളായത്. അരി, പഞ്ചസാര, മുളക്, ചെറുപയർ, തുവരപ്പരിപ്പ് തുടങ്ങി പത്തിലധികം അടിസ്ഥാന സാധനങ്ങൾ ഇല്ലാതെയാണ് നാട്ടുകാർ ദുരിതത്തിലായത്.
പുറത്ത് പൊതുവിപണിയിലെ വിലക്കയറ്റത്താൽ നട്ടുകാർ ദുരിതമനുഭവിക്കുമ്പോൾ ആശ്വാസമാകേണ്ട മാവേലി സ്റ്റോറുകളിൽ അടിസ്ഥാന ഭക്ഷ്യവസ്തുവായ അരി പോലും ഇല്ലാത്തത് തിരിച്ചടിയായി. റേഷൻ ഷോപ്പിൽ ലഭിക്കുന്ന അരിയിൽ പുഴുക്കൾ ഉൾപ്പെടെ ഉള്ളതിനാൽ അരി വാങ്ങാൻ മാവേലി സ്റ്റോറിനെയാണ് സാധാരണക്കാർ ആശ്രയിക്കുന്നത്.
അടിസ്ഥാന സാധനങ്ങൾ അടിയന്തരമായി മാവേലി സ്റ്റോറുകളിൽ എത്തിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

