കൊല്ലങ്കോട് സൂപ്പറാ...എത്തുന്നവർക്ക് സൗകര്യമില്ലെന്ന് മാത്രം
text_fieldsകൊല്ലങ്കോട് താമരപ്പാടത്ത് എത്തിയ വിനോദസഞ്ചാരികൾ
കൊല്ലങ്കോട്: പ്രകൃതി സൗന്ദര്യം നുകരാൻ കൊല്ലങ്കോട്ടെത്തുന്നവർക്ക് സൗകര്യങ്ങളുടെ കുറവ് വിനയാകുന്നു. റോഡ് മുതൽ തെരുവുവിളക്കുകൾ വരെ തകരാറിലാണ്. വിനോദസഞ്ചാരികൾ കൂടിയിട്ടും അതിനനുസരിച്ച സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാൻ കഴിയുന്നില്ല.കുരുവികൂടുമരം മുതൽ തേക്കിൻ ചിറവരെയുള്ള പൊതുമരാമത്ത് വകുപ്പിന്റെ റോഡ് നവീകരണം നടത്തണമെന്ന ആവശ്യം മൂന്നു കോടിയോളം രൂപയുടെ കരാർ നൽകിയും സാങ്കേതികതയുടെ പേരിൽ ആരംഭിച്ചിട്ടില്ല.
ഒഴിവുദിവസങ്ങളിൽ വിനോദസഞ്ചാരികളുടെ വരവ് വർധിക്കുന്നതിനാൽ കുരുവികൂടുമരം, നെടുമണി, സീതാർകുണ്ട്, താമരപ്പാടം തുടങ്ങിയ പ്രദേശങ്ങളിൽ പൊലീസിന്റെയോ ഹോം ഗാർഡിന്റെയോ സാന്നിധ്യം ആവശ്യമാണ്. വാഹന പാർക്കിങ് സൗകര്യം വർധിപ്പിക്കാൻ പഞ്ചായത്തും പൊലീസും രംഗത്തുവരണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.തമിഴ്നാട് ഉൾപ്പെടെ വിവിധ പ്രദേശങ്ങളിലെ വിനോദസഞ്ചാരികൾ വരുന്ന ട്രാവലർ, മിനി ബസ്, വലിയ ബസ് തുടങ്ങിയവ കൊടുകപ്പാറയിൽ നിർത്തി താമരപ്പാടത്തേക്കും സീതാർകുണ്ടിലേക്കും സഞ്ചാരികളെ കടത്തിവിടുന്നതിന് പൊലീസ് സംവിധാനം ഒരുക്കിയാൽ ഗതാഗത കുരുക്ക് കുറക്കാം.
കൊല്ലങ്കോട്ടെത്തിയ സഞ്ചാരികളുടെ വാഹനങ്ങൾ മംഗളം ഗോവിന്ദാപുരം റോഡിന്റെ ഇരുവശത്തും നിർത്തിയിരിക്കുന്നു. കൊല്ലങ്കോട് നെടുമണിയിലെ കാഴ്ച
കൊടുകുപ്പാറയിൽനിന്നും താമരപ്പാടത്തേക്ക് ചെറിയ വാഹനങ്ങളിൽ യാത്രക്കാരെ കൊണ്ടുപോകാനുള്ള സൗകര്യങ്ങൾ സർക്കാർ ഒരുക്കണമെന്ന് ആശ്രയം സൗഹൃദ വേദി കോഓഡിനേറ്റർ റീത്ത അരവിന്ദാക്ഷൻ പറഞ്ഞു.മേഖലയിൽ ലഹരി വിൽപന ഇല്ലാതാക്കാനും മദ്യപാനികൾ മൂലമുള്ള പ്രശ്നങ്ങൾ ഇല്ലാതാക്കാനും പൊലീസിന്റെയും എക്സൈസിന്റെയും പ്രാദേശിക കൂട്ടായ്മകളുടെയും സജീവ സാന്നിധ്യം രാത്രിയിലും ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് ആശ്രയം സൗഹൃദ വേദി കത്തയച്ചു.
നിയന്ത്രണം മറികടന്ന് വനത്തിൽ സാഹസിക സഞ്ചാരം നടത്തുന്നവരേയും ലഹരി പദാർഥങ്ങൾ ഉപയോഗിക്കുന്നവരെയു പിടികൂടാൻ വനം വകുപ്പ് പലകപ്പാണ്ടി മുതൽ ചാത്തൻപാറ വരെ സജീവമായി പ്രവർത്തിപ്പിക്കകമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. സീതാർകുണ്ട്, താമരപ്പാടം പ്രദേശങ്ങൾ എത്തുന്ന സഞ്ചാരികൾ വിരുത്തി, കാച്ചാങ്കുറിച്ച റോഡ് വഴി തൃശൂർ പ്രധാന റോഡിലേക്ക് കടക്കാൻ ബൈപാസ് സംവിധാനം ഒരുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

