Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightKollengodechevron_right...

മം​ഗ​ളൂരു-​രാ​മേ​ശ്വ​രം ട്രെ​യി​നിന് കൊ​ല്ല​ങ്കോ​ട്ട് സ്റ്റോ​പ്പി​ല്ല; അ​വ​ഗ​ണ​ന​ക്കെ​തി​രെ വീ​ണ്ടും ട്രെ​യി​ൻ യാ​ത്ര​ക്കാ​ർ

text_fields
bookmark_border
train
cancel

കൊ​ല്ല​ങ്കോ​ട്: മം​ഗ​ളൂരു-​രാ​മേ​ശ്വ​രം ട്രെ​യി​ൻ സ​ർ​വി​സ് ആ​രം​ഭി​ക്കു​മെ​ന്ന റെ​യി​ൽ​വേ​യു​ടെ തീ​രു​മാ​ന​ത്തി​ലും കൊ​ല്ല​ങ്കോ​ട്ടു​കാ​ർ​ക്ക് നി​രാ​ശ. കൊ​ല്ല​ങ്കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചി​ട്ടി​ല്ലാ​ത്ത​താ​ണ് കാ​ര​ണം. നി​ര​വ​ധി തീ​ർ​ഥാ​ട​ക​രാ​ണ് പ​ഴ​നി, മ​ധു​ര, ഏ​ർ​വാ​ടി, നാ​ഗൂ​ർ, മു​ത്തു​പ്പേ​ട്ട, രാ​മേ​ശ്വ​രം തു​ട​ങ്ങി​യ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് കൊ​ല്ല​ങ്കോ​ട്, നെ​ന്മാ​റ, മു​ത​ല​മ​ട, പു​തു​ന​ഗ​രം, വ​ണ്ടി​ത്താ​വ​ളം, ചി​റ്റൂ​ർ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്നും മീ​റ്റ​ർ ഗേ​ജ് ഉ​ണ്ടാ​യ സ​മ​യ​ത്ത് യാ​ത്ര ചെ​യ്തി​രു​ന്ന​ത്.

ചെ​ന്നൈ-​പാ​ല​ക്കാ​ട്, അ​മൃ​ത എ​ക്സ്പ്ര​സു​ക​ൾ​ക്ക് കൊ​ല്ല​ങ്കോ​ട് സ്റ്റോ​പ്പ് അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് പി.​കെ. ബി​ജു എം.​പി​യും എം.​ബി. രാ​ജേ​ഷ് എം.​പി​യും ന​ട​ത്തി​യ സ​മ​ര​ത്തെ തു​ട​ർ​ന്ന് അ​മൃ​ത എ​ക്സ്പ്ര​സ് നി​ർ​ത്തി​യ​ത​ല്ലാ​തെ ചെ​ന്നൈ എ​ക്സ്പ്ര​സ്സി​ന് കൊ​ല്ല​ങ്കോ​ട് ഇ​തു​വ​രെ സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചി​ട്ടി​ല്ല.

സ്റ്റോ​പ്പ് അ​നു​വ​ദി​ക്കു​ന്ന​തി​നാ​യി റെ​യി​ൽ​വേ മ​ന്ത്രി, ദ​ക്ഷി​ണ റെ​യി​ൽ​വേ, പാ​ല​ക്കാ​ട് ഡി.​ആ​ർ.​എം, ര​മ്യ ഹ​രി​ദാ​സ് എം.​പി എ​ന്നി​വ​ർ​ക്ക് റെ​യി​ൽ പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ നി​വേ​ദ​നം ന​ൽ​കി​യെ​ങ്കി​ലും ന​ട​ന്നി​ല്ല. എം.​പി പാ​ർ​ല​മെൻറി​ൽ ഇ​തി​നു​വേ​ണ്ടി കാ​ര്യ​ക്ഷ​മ​മാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടി​ല്ല എ​ന്ന് റെ​യി​ൽ പാ​സ​ഞ്ച​ർ അ​സോ​സി​യേ​ഷ​ൻ ആ​രോ​പി​ച്ചു.

മീ​റ്റ​ർ ഗേ​ജ് സ​ർ​വി​സ് ന​ട​ത്തു​ന്ന സ​മ​യ​ങ്ങ​ളി​ൽ കൊ​ല്ല​ങ്കോ​ട് നി​ന്ന് 300ൽ ​അ​ധി​കം യാ​ത്ര​ക്കാ​രാ​ണ് രാ​വി​ലെ​യും വൈ​കു​ന്നേ​ര​ങ്ങ​ളി​ലും ഉ​ണ്ടാ​യി​രു​ന്ന​ത്. ബ്രോ​ഡ് ഗേ​ജി​ലേ​ക്ക് പ​രി​വ​ർ​ത്ത​നം ന​ട​ത്തി​യ​തോ​ടെ രാ​വി​ലെ​യും വൈ​കു​ന്നേ​ര​വു​മു​ള്ള പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ൾ നി​ർ​ത്തി​വെ​ച്ചു. ഇ​പ്പോ​ൾ പു​ല​ർ​ച്ചെ സ​മ​യ​ങ്ങ​ളി​ലും രാ​ത്രി​ക​ളി​ലും മാ​ത്രം സ​ർ​വി​സ് ന​ട​ത്തു​ന്ന ട്രെ​യി​നു​ക​ൾ മാ​ത്ര​മാ​ണ് പാ​ല​ക്കാ​ട് -പൊ​ള്ളാ​ച്ചി റൂ​ട്ടി​ൽ ഉ​ള്ള​ത്.

തി​രി​ച്ച​ന്തൂ​ർ എ​ക്സ്പ്ര​സ്സി​നും അ​മൃ​ത എ​ക്സ്പ്ര​സ്സി​നും മാ​ത്ര​മാ​ണ് കൊ​ല്ല​ങ്കോ​ട് സ്റ്റോ​പ്പ് ഉ​ള്ള​ത്. മം​ഗ​ളൂരു-​രാ​മേ​ശ്വ​രം എ​ക്സ്പ്ര​സ്സി​നും പാ​ല​ക്കാ​ട് -ചെ​ന്നൈ എ​ക്സ്പ്ര​സ്സി​നും കൊ​ല്ല​ങ്കോ​ട് സ്റ്റോ​പ്പ് അ​നു​വ​ദി​ക്കു​ന്ന​ത് വ​രെ നി​വേ​ദ​ന​ങ്ങ​ൾ ന​ൽ​കി​ക്കൊ​ണ്ടി​രി​ക്കു​മെ​ന്ന് റെ​യി​ൽ പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ് മു​രു​ക​ൻ പ​റ​ഞ്ഞു.

പാ​ല​രു​വി എ​ക്സ്പ്ര​സ് പ​ഴ​നി വ​രെ ദീ​ർ​ഘി​പ്പി​ക്ക​ണ​മെ​ന്നും എ​റ​ണാ​കു​ളം മെ​മു പൊ​ള്ളാ​ച്ചി വ​രെ ദീ​ർ​ഘി​പ്പി​ക്ക​ണ​മെ​ന്നും ഗു​രു​വാ​യൂ​ർ-​രാ മേ​ശ്വ​രം ട്രെ​യി​ൻ സ​ർ​വി​സ് ആ​രം​ഭി​ക്ക​ണ​മെ​ന്നു​മു​ള്ള ആ​വ​ശ്യ​ങ്ങ​ൾ റെ​യി​ൽ​വേ ബോ​ർ​ഡി​ന്റെ നി​ര​വ​ധി യോ​ഗ​ങ്ങ​ളി​ൽ ച​ർ​ച്ച​ക​ളാ​യും നി​വേ​ദ​ന​ങ്ങ​ളാ​യും ഉ​യ​ർ​ന്നി​ട്ടും ന​ട​പ​ടി അ​ക​ലെ​യാ​ണ്. ആ​ല​ത്തൂ​ർ പാ​ർ​ല​മെൻറ് മ​ണ്ഡ​ല​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന ഒ​രു സ്റ്റേ​ഷ​നി​ലും നി​ർ​ത്താ​തെ സ​ർ​വി​സ് ന​ട​ത്തു​ന്ന ചെ​ന്നൈ എ​ക്സ്പ്ര​സ്സി​ന് സ്റ്റോ​പ്പ് അ​നു​വ​ദി​ക്കാ​ൻ ഉ​യ​രു​ന്ന ശ​ബ്ദ​ങ്ങ​ളോ​ടു​ള്ള റെ​യി​ൽ​വേ​യു​ടെ അ​നാ​സ്ഥ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian RailwayTrain ServicePalakkad NewsKollengode
News Summary - Mangalore-Rameswaram train does not stop at Kollengode- Train passengers again neglect
Next Story